Tag: 180426

വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തി

Local

വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തി

Perinthalmanna RadioDate: 18-04-2026 സകല റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം കുതിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപയോഗം ഇന്നലെരേഖപ്പെടുത്തി. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് വരെ എത്തി. 2024 മേയ് മൂന്നിലെ 115. 94 ദശലക്ഷം യൂണിറ്റ് പഴങ്കഥയായി. ഇന്നലെവൈകുന്നേരത്തെ ആവശ്യകത 6013 മെഗാ വാട്ട് ആണ്.ഏപ്രിൽ 14ന് വൈദ്യുതി ആവശ്യകത 6012 മെഗാ വാട്ട് രേഖപ്പെടുത്തിയിരുന്നു. ഇന്നലെവൈദ്യുതി ബോർഡിന്റെ അവലോകനയോഗത്തിൽ ആശങ്കപ്പെടേണ്ടസാഹചര്യം ഇല്ലെന്ന് വിലയിരുത്തിയിരുന്നു. ഉപഭോഗം ഈ രീതിയിൽ ഉയർന്ന തന്നെ തുടരുകയാണെങ്കിൽ വൈദ്യുതി നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തേണ്ടിവരും. ഇപ്പോൾതന്നെ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ ചില സ്ഥലങ്ങളിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക...
സങ്കടക്കടലായി പള്ളിപ്പറമ്പ്; അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ

Local

സങ്കടക്കടലായി പള്ളിപ്പറമ്പ്; അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ

Perinthalmanna RadioDate: 18-04-2026 പെരിന്തൽമണ്ണ: കേരളത്തെ നടുക്കിയ വാൽപാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരിൽ ഏഴുപേരുടെ സംസ്കാരം നടന്നു. മൂന്നു പള്ളികളിലായാണ് ഏഴു പേ‌ർക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സ്കൂളിലെ പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തി തീരത്തും ആശയുടേത് കൊളത്തൂരിലെ വീട്ടുവളപ്പിലുമായി നടക്കും. അര്‍ധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണു പൂര്‍ത്തിയായത്. ഇതിനുശേഷം പുലർച്ചെ 6.10നാണ് പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ കേരളത്തിലേക്ക് തിരിച്ചത്. തുടർന്നു പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു. ഉറ്റവരെ അവസാനമായി ഒരുനോക്കു കാണാൻ നാടാകെ അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് എത്തിച്ചേർന്നിരുന്നു.പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്‌കൂളിൽനിന്നുള്ള വിനോദയാത്ര...
വാൽപ്പാറയിൽ മരണം മണക്കുന്ന ഹെയർപിൻ വളവുകൾ; എട്ട് വർഷത്തിനിടെ പൊലിഞ്ഞത് ഇരുപതിലധികം ജീവനുകൾ

Local

വാൽപ്പാറയിൽ മരണം മണക്കുന്ന ഹെയർപിൻ വളവുകൾ; എട്ട് വർഷത്തിനിടെ പൊലിഞ്ഞത് ഇരുപതിലധികം ജീവനുകൾ

Perinthalmanna RadioDate: 18-04-2026 ആതിരപ്പിള്ളി: വാൽപ്പാറയുടെ വിനോദ സഞ്ചാരത്തിന് എക്കാലത്തും സാഹസികമായ സൗന്ദര്യമുണ്ട്. എന്നാൽ, ഒരു നിമിഷത്തെ അശ്രദ്ധ മതി മരണത്തിലേക്ക് കാൽ തെറ്റി വീഴാൻ. പശ്ചിമഘട്ടത്തിൽ 3,500 അടി ഉയരത്തിലാണ് വാൽപ്പാറ നഗരം. നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാരാണ് പ്രകൃതിസുന്ദരമായ മലനിരകളിൽ തേയില കൃഷി ആരംഭിച്ചത്. പതുക്കെ അത് തിരക്കേറിയ വിനോദസഞ്ചാര മേഖലയായി മാറുകയായിരുന്നു. ഇവിടുത്തെ മുഖ്യ ആകർഷണം വാൽപ്പാറയിൽ നിന്ന് ആളിയാറിെൻറ മടിത്തട്ടിലേക്ക് ചെങ്കുത്തായി ഇറങ്ങിവരുന്ന 40 ഹെയർ പിൻവളവുകളുള്ള റോഡാണ്.സുരക്ഷിതത്വത്തിനായി സംരക്ഷണ ഭിത്തി കെട്ടി ഓരോ വളവിനും നമ്പർ രേഖപ്പെടുത്തി വഴിയിൽ ഉടനീളം ബോർഡുകൾ സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കയറിയിറങ്ങുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമല്ലെങ്കിൽ വൻ ദുരന്തത്തിലേക്ക് വഴിതുറക്കും. ഇവിടെ വാഹനങ്ങൾ നിയന്ത്ര...
താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

Local

താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

Perinthalmanna RadioDate: 18-04-2026 സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യല്ലോ മുന്നറിയിപ്പ്. ചൂട് അതികഠിനമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ഇന്നലെ രേഖപ്പെടുത്തി.സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെയാണ് 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയത്. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെഷ്യസ് വരെയും...
വാല്‍പ്പാറ അപകടത്തിൽ രക്ഷപ്പെട്ട 11കാരി മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Local

വാല്‍പ്പാറ അപകടത്തിൽ രക്ഷപ്പെട്ട 11കാരി മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Perinthalmanna RadioDate: 18-04-2026 പെരിന്തൽമണ്ണ: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ രക്ഷപ്പെട്ട 11കാരി മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ അറിയിച്ചില്ല.തകര്‍ന്ന വാഹനത്തിനുള്ളില്‍ നിന്ന് മസ്നീനെ പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രി കെ കൃഷ്ണന്‍കുട്ടി മസ്നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മലപ്പുറം ഡി എം ഒ യുടെ നിര്‍ദേശ പ്രകാരമാണ് മസ്നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.അപകടത്തില്‍പ്പെട്ട വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഹാഫിസ് അടക്കം മൂന്നു പേര്‍ ഗുരുതര പരിക്കോടെ കോയമ്പത്തൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മര...
പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ രക്തത്തിന് കടുത്ത ക്ഷാമം

Local

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ രക്തത്തിന് കടുത്ത ക്ഷാമം

Perinthalmanna RadioDate: 17-04-2026 പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തം കിട്ടാനില്ലാത്ത അവസ്ഥയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വിവിധ സന്നദ്ധ സംഘടനകൾ രക്തദാന ക്യാമ്പുകൾ നടത്താത്തതാണ് ഇതിന് പ്രധാന കാരണമാകുന്നത്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിൽ എത്തുന്ന നിരവധി രോഗികളാണ് രക്തത്തിന്റെ ലഭ്യത കുറവ് കാരണം ബുദ്ധിമുട്ടിലാകുന്നത്.സംസ്ഥാനത്ത് തന്നെ ഏറ്റവും നല്ല പ്രവർത്തനത്തിന് നിരവധി അവാർഡുകൾ നേടിയ ബ്ലഡ് ബാങ്കുകളിൽ ഒന്നാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേത്. എന്നാൽ നിലവിൽ ഇവിടെ കടുത്ത രക്തക്ഷാമമാണ് നേരിടുന്നത്. അടിയന്തര കേസുകളിൽ പോലും രക്തം നൽകാനില്ലാത്ത ഗുരുതരമായ സാഹചര്യമാണ് ഉള്ളത്. രക്തം ആവശ്യമുള്ളപ്പോൾ രോഗികൾ തന്നെ സമാന ഗ്രൂപ്പിലുള്ള ദാതാക്കളെ എത്തിച്ചാൽ മാത്രമേ രക്തം ലഭിക്കൂ എന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ രണ്ടു മാസമായി ഈ സ്ഥിതി തുടരുകയാണ്. പ്രസവ ശസ്ത്രക്രിയകൾക്കും മറ്റ് അടിയന്തര ചികിത...