ചെറിയ മഴയിലും ചോർന്നൊലിച്ച് പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡ്
Perinthalmanna RadioDate: 19-05-2026 പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന യാത്രാ കേന്ദ്രമായ മൂസക്കുട്ടി സ്മാരക മുനിസിപ്പൽ ബസ് സ്റ്റാൻഡ് ചെറിയ മഴയിൽ പോലും ചോർന്നൊലിക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും കടുത്ത ദുരിതമാകുന്നു. മഴ പെയ്യുമ്പോൾ കെട്ടിടത്തിനുള്ളിലേക്ക് വ്യാപകമായി വെള്ളം ഇറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.വെള്ളം ഒന്നിച്ച് താഴേക്ക് പതിക്കാതിരിക്കാൻ മുകൾഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിവെച്ച് താൽക്കാലിക പരിഹാരം കണ്ടിരുന്നെങ്കിലും, ഇതും മറികടന്ന് വെള്ളം താഴേക്ക് കുത്തിയൊലിക്കുകയാണ്. മഴവെള്ളം കടകളിലേക്ക് തെറിക്കാതിരിക്കാനും സാധനങ്ങൾ നശിക്കാതിരിക്കാനും ചോർച്ചയുള്ള ഭാഗങ്ങളിൽ പാത്രങ്ങൾ വെച്ചാണ് വ്യാപാരികൾ നിലവിൽ പിടിച്ചുനിൽക്കുന്നത്.കൂടാതെ, കെട്ടിടത്തിന്റെ ചോർച്ച ശ്രദ്ധിക്കാതെ ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ, നിലത്ത് തളം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തെന്നി വീഴുന്ന സാഹചര്യവും നിലനിൽക്കുന്ന...




