ചെറിയ മഴയിലും ചോർന്നൊലിച്ച് പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡ്

Share to


Perinthalmanna Radio
Date: 19-05-2026

പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന യാത്രാ കേന്ദ്രമായ മൂസക്കുട്ടി സ്മാരക മുനിസിപ്പൽ ബസ് സ്റ്റാൻഡ് ചെറിയ മഴയിൽ പോലും ചോർന്നൊലിക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും കടുത്ത ദുരിതമാകുന്നു. മഴ പെയ്യുമ്പോൾ കെട്ടിടത്തിനുള്ളിലേക്ക് വ്യാപകമായി വെള്ളം ഇറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.

വെള്ളം ഒന്നിച്ച് താഴേക്ക് പതിക്കാതിരിക്കാൻ മുകൾഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിവെച്ച് താൽക്കാലിക പരിഹാരം കണ്ടിരുന്നെങ്കിലും, ഇതും മറികടന്ന് വെള്ളം താഴേക്ക് കുത്തിയൊലിക്കുകയാണ്. മഴവെള്ളം കടകളിലേക്ക് തെറിക്കാതിരിക്കാനും സാധനങ്ങൾ നശിക്കാതിരിക്കാനും ചോർച്ചയുള്ള ഭാഗങ്ങളിൽ പാത്രങ്ങൾ വെച്ചാണ് വ്യാപാരികൾ നിലവിൽ പിടിച്ചുനിൽക്കുന്നത്.

കൂടാതെ, കെട്ടിടത്തിന്റെ ചോർച്ച ശ്രദ്ധിക്കാതെ ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ, നിലത്ത് തളം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തെന്നി വീഴുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *