Tag: 220426

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിൽ ഉൽപാദനം നിർത്തിവച്ചു<br>
Local

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിൽ ഉൽപാദനം നിർത്തിവച്ചു

Perinthalmanna RadioDate: 22-04-2026 നിലമ്പൂർ:  ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിൽ ഉൽപാദനം നിർത്തിവച്ചു. കഠിനമായ വരൾച്ചയിൽ കാഞ്ഞിരപ്പുഴ വറ്റി ജലലഭ്യത നിലച്ചതാണ് വൈദ്യുതി ഉൽപാദനം നിർത്താൻ കാരണം. എങ്കിലും നിലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ രണ്ടാമത്തെ ഉൽപാദനം ഇക്കൊല്ലം നടത്താനായി. ജില്ലയിലെ ഏക വൈദ്യുതി ഉൽപാദന കേന്ദ്രമാണ് ചാലിയാർ പഞ്ചായത്തിലെ ആഢ്യൻപാറ നിലയം. 2015 സെപ്റ്റംബർ 3ന് ആണ് കമ്മിഷൻ ചെയ്തത്.മഴക്കാലത്ത് കാഞ്ഞിരപ്പുഴയിലൂടെ ഒഴുകിയെത്തുന്ന അധിക ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദനം. 1.5 മെഗാവാട്ടിന്റെ രണ്ടും, 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് ഉപയോഗത്തിലുള്ളത്. സാധാരണഗതിയിൽ കാലവർഷം തുടങ്ങുന്നത് മുതൽ ജനുവരി അവസാനം വരെ 3 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കും. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു വരുന്നതനുസരിച്ച് ഉൽപാദനം അര മെഗാവാട്ടിന്റെ ജനറേറ്ററിൽ മാത്രമായി ചുരുങ്ങും. ക്രമേണ നിർത്തിവയ്ക്കുകയാണ് പ...
ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് കനത്ത ചൂട് തുടരും<br>
Local

ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് കനത്ത ചൂട് തുടരും

Perinthalmanna RadioDate: 22-04-2026 തിരുവനന്തപുരം ∙ അങ്ങിങ്ങ് വേനൽമഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് കനത്ത ചൂട് തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും യെലോ അലർട്ട് പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയി‍ൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ് ഇത്.അൾട്രാവയലറ്റ് (യുവി) വികിരണത്തോതും അപകടകരമായ രീതിയിൽ ഉയരുകയാണ്. കോന്നി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സൂചിക 8 രേഖപ്പെടുത്തി. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ വികിരണമുള്ളതിനാൽ ജാഗ്രത പാലിക്കണം. യെലോ അലർട്ട് (സൂചിക 6-7): കൊട്ടാരക്കര, ചങ്ങനാശേരി, കളമശേരി, ഒല്ലൂർ, ത...
പൊള്ളലേറ്റ് യുവതിയുടെ മരണം: ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു <br>
Local

പൊള്ളലേറ്റ് യുവതിയുടെ മരണം: ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

Perinthalmanna RadioDate: 22-04-2026 കരിങ്കല്ലത്താണി: യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചേരിക്കല്ലൻ ഷഫ്‌ന (25) മരിച്ച കേസിലാണ് ഭർത്താവ് ഇബ്രാഹിം പടിയിലെ ചേരിക്കല്ലൻ മുൻഷാദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ സ്ത്രീകളടക്കം പ്രതിക്കെതിരെ രോഷപ്രകടനവുമായെത്തി. സാധനം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് ഭാര്യയെ തീ കൊളുത്തുകയായിരുന്നുവെന്നാണ് കേസ്. 20ന് ഉച്ചയോടെയാണ് വീട്ടിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഷഫ്നയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണു മരിച്ചത്. മുൻഷാദിന്റെയും ഷഫ്നയുടെയും രണ്ടാം വിവ...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം മെയ് 2 മുതൽ<br>
Other

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം മെയ് 2 മുതൽ

Perinthalmanna RadioDate: 22-04-2026 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പ്രവേശനം മെയ് 2 മുതൽ. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ഈ വർഷവും 5 വയസ്സായി തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ മാർച്ച് 31-ന് 6 വയസ്സ് തികയണമെന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാണെങ്കിലും കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് സംസ്ഥാനത്ത് 5 വയസ്സായി തുടരുന്നത്. വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള നിലമാനദണ്ഡം ഉള്ള ക്ലാസുകളിൽ പ്രവേശനത്തിന് ഓരോ വിഷയത്തിനും 30% മാർക്ക് ലഭിക്കുന്നവർക്ക് അർഹതയുണ്ട്. അവസാന നിമിഷം കുട്ടികൾക്ക് പ്രവേശനം നൽകുന്നത് പ്രായോഗികമല്ലാത്തതിനാൽ ഇപ്പോഴേ കുട്ടികളുടെ പ്രവേശനം ഉറപ്പാക്കണമെന്ന് പ്രഥമാധ്യാപകർക്ക് നിർദ്ദേശം നൽകി.പ്രവേശന പരീക്ഷ നടത്തരുത്. 1 മുതൽ 8 വരെ ക്ലാസുകള...