പൊള്ളലേറ്റ് യുവതിയുടെ മരണം: ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

Share to


Perinthalmanna Radio
Date: 22-04-2026

കരിങ്കല്ലത്താണി: യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചേരിക്കല്ലൻ ഷഫ്‌ന (25) മരിച്ച കേസിലാണ് ഭർത്താവ് ഇബ്രാഹിം പടിയിലെ ചേരിക്കല്ലൻ മുൻഷാദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.

തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ സ്ത്രീകളടക്കം പ്രതിക്കെതിരെ രോഷപ്രകടനവുമായെത്തി. സാധനം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് ഭാര്യയെ തീ കൊളുത്തുകയായിരുന്നുവെന്നാണ് കേസ്. 20ന് ഉച്ചയോടെയാണ് വീട്ടിലാണ് സംഭവം.

ഗുരുതരമായി പൊള്ളലേറ്റ ഷഫ്നയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണു മരിച്ചത്. മുൻഷാദിന്റെയും ഷഫ്നയുടെയും രണ്ടാം വിവാഹം 5 മാസം മുൻപാണു നടന്നത്. ആദ്യ വിവാഹങ്ങളിൽ ഇരുവർക്കും ഓരോ കുട്ടികളുമുണ്ട്.

ഷഫ്നയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി നെല്ലിപ്പറമ്പ് ജുമാമസ്ജിദിൽ കബറടക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *