Tag: 240426

പെരിന്തൽമണ്ണ ജൂബിലി റോഡ് ഞായറാഴ്ച മുതൽ അടച്ചിടും; 15 ദിവസം ഗതാഗത നിയന്ത്രണം<br>
Local

പെരിന്തൽമണ്ണ ജൂബിലി റോഡ് ഞായറാഴ്ച മുതൽ അടച്ചിടും; 15 ദിവസം ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 24-04-2026 പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ജൂബിലി റോഡിൽ ഞായറാഴ്ച (26/04/2026) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ജൂബിലി റോഡിലെ ഫൈസി ഹോട്ടലിന് സമീപമുള്ള ബാലവാടി മുതൽ പട്ടാമ്പി റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗമാണ് പൂർണ്ണമായും അടച്ചിടുന്നത്. ഞായറാഴ്ച മുതൽ 15 ദിവസത്തോളമാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങൾ സഹകരിക്കണമെന്നും, ഇതുവഴി കടന്നു പോകേണ്ട വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്...
പാങ്ങ് ജി.എൽ.പി. സ്‌കൂളിൽ പുതിയ അധ്യാപകരെത്തി<br>
Local

പാങ്ങ് ജി.എൽ.പി. സ്‌കൂളിൽ പുതിയ അധ്യാപകരെത്തി

Perinthalmanna RadioDate: 24-04-2026 കൊളത്തൂർ : കുട്ടികളെ മക്കളെപ്പോലെ കണ്ട അഞ്ച് അധ്യാപകരെയാണ് വാൽപ്പാറ അപകടത്തിൽ ഒറ്റയടിക്ക് പാങ്ങ് ജി.എൽ.പി. സ്‌കൂളിന് നഷ്ടമായത്. അത് കുട്ടികളിലുണ്ടാക്കിയ നീറ്റൽ ചെറുതല്ല. ആ വേദനയ്ക്ക് ആശ്വാസമാവുകയെന്ന വലിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്താണ് ആ നാലു അധ്യാപകരും സ്‌കൂളിലെത്തിയത്. ഇനി ആ കുഞ്ഞുങ്ങൾ ഇവരുടെ സ്വന്തം മക്കളാണ്.കെ.കെ. രാഖി, വി.പി. ഫസീല, പി. ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് പുതുതായെത്തിയ അധ്യാപകർ. പാങ്ങ് ഗവ. യു.പി. സ്‌കൂളിലെ പ്രഥമാധ്യാപകൻ കെ. അഹമ്മദ് കുട്ടിക്ക് ജി.എൽ.പി. സ്‌കൂളിന്റെ അധികച്ചുമതല നൽകി. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം വ്യാഴാഴ്ച സ്‌കൂളിൽ ഒത്തുചേർന്ന് പുതിയ അധ്യാപകർക്ക് സ്വീകരണം നൽകി.പാങ്ങ് സ്വദേശിയായ കെ.കെ. രാഖി പറങ്കിമൂച്ചിക്കൽ ജി.എൽ.പി. സ്‌കൂളിൽനിന്നാണ് വരുന്നത്. പൂക്കാട്ടിരി സ്വദേശിയായ വി.പി. ഫസീല പുത്തൂർ ജി.എൽ.പി. സ്‌...
വളാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു<br>
Local

വളാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു

Perinthalmanna RadioDate: 24-04-2026 വളാഞ്ചേരി: ജില്ലയിൽ വേനൽ കടുക്കുന്നതിനിടെ വളാഞ്ചേരിയിൽ കളിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്ന് വയസ്സും അഞ്ചു വയസ്സുമുള്ള ആൺ കുട്ടികൾക്കാണ് പൊള്ളലേറ്റത്.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്ക് കഴിഞ്ഞ ബുധനാഴ്ചയോടെയാണ് ശരീരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ചെറിയ കുമിളകളാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ഇത് വലിയ പൊള്ളലുകളായി മാറുകയായിരുന്നു. വിദേശത്തുനിന്ന് ഒരാഴ്ച മുൻപ് മാത്രം നാട്ടിലെത്തിയ കുട്ടികളായതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അലർജിയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.കുമിളകൾ പൊട്ടി മുറിവുകളായതോടെ സംശയം തോന്നിയ വീട്ടുകാർ കുട്ടികളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ സൂര്യാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിര...
കനത്തചൂട്‌ തുടരുന്നു; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച്‌ കലക്‌ടര്‍<br>
Local

കനത്തചൂട്‌ തുടരുന്നു; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച്‌ കലക്‌ടര്‍

Perinthalmanna RadioDate: 24-04-2026 മലപ്പുറം: ഉയര്‍ന്ന താപനിലയും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും മൂലമുള്ള അത്യുഷ്‌ണം അനുഭവപ്പടുന്ന സാഹചര്യത്തില്‍ കുതിയിരിക്കാന്‍ മലപ്പുറം ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്‌ടര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടിവിച്ചു.ചൂടിലെ വര്‍ധനവ്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനും മരണത്തിന്‌ വരെ കാരണമായേക്കാവുന്നതുമാണ്‌. അതുകൊണ്ട്‌ തന്നെ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ഓര്‍മിപ്പിച്ചു.*പൊതുജനങ്ങള്‍ക്കുള്ള പ്രധാന ജാഗ്രത നിര്‍ദേശങ്ങള്‍*പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ പുറത്തിറങ്ങുന്നതും കൂടുതല്‍ സമയം ശരീരത്തില്‍ വെയിലേല്‍ക്കുന്നതും ഒഴിവാക്കുക. ലോക്ക്‌ഡൗണിന്‌ സമാനമായ ജാഗ്രത ഈ ഘട്ടത്തില്‍ ആവശ്യമാണ്‌. ആയതിനാല്‍ പകല്‍ സമയത്ത്‌ ജനങ്ങള്‍ സ്വയം ലോക്ക്‌ഡൌണ്‍ ചെയ്ണമയെന്ന...