വളാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു

Share to


Perinthalmanna Radio
Date: 24-04-2026

വളാഞ്ചേരി: ജില്ലയിൽ വേനൽ കടുക്കുന്നതിനിടെ വളാഞ്ചേരിയിൽ കളിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്ന് വയസ്സും അഞ്ചു വയസ്സുമുള്ള ആൺ കുട്ടികൾക്കാണ് പൊള്ളലേറ്റത്.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്ക് കഴിഞ്ഞ ബുധനാഴ്ചയോടെയാണ് ശരീരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ചെറിയ കുമിളകളാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ഇത് വലിയ പൊള്ളലുകളായി മാറുകയായിരുന്നു. വിദേശത്തുനിന്ന് ഒരാഴ്ച മുൻപ് മാത്രം നാട്ടിലെത്തിയ കുട്ടികളായതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അലർജിയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.

കുമിളകൾ പൊട്ടി മുറിവുകളായതോടെ സംശയം തോന്നിയ വീട്ടുകാർ കുട്ടികളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ സൂര്യാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മൂന്ന് വയസ്സുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്.

നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞുങ്ങൾക്ക് മതിയായ വിശ്രമവും ധാരാളം വെള്ളവും നൽകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. പ്രതിദിനം കുറഞ്ഞത് അഞ്ച് ഗ്ലാസ് ORS ലായനി എങ്കിലും നൽകണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ജില്ലയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും നേരിട്ട് വെയിൽ ഏൽക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
………………………………………..

കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *