ജൂബിലി റോഡിന്റെ തകർച്ച; അപകടങ്ങൾ പതിവാകുന്നു

Share to


Perinthalmanna Radio
Date: 24-06-2026

പെരിന്തൽമണ്ണ: പട്ടാമ്പി റോഡ് ജൂബിലി ജംഗ്ഷൻ മുതൽ ഫൈസി ഹോട്ടൽ വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവൃത്തികൾ നടത്തിയെങ്കിലും, ബാക്കി ഭാഗങ്ങളിലെ റോഡ് തകർച്ച യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിന്റെ ചില ഭാഗങ്ങൾ മുഖം മിനുക്കിയപ്പോൾ, മറ്റു ഭാഗങ്ങളിലെ വലിയ കുഴികൾ അടക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത് കാരണം ഈ ഭാഗങ്ങളിൽ ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.

പ്രത്യേകിച്ച്, അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളാണ് റോഡിലെ കുഴികൾ വെട്ടിക്കുന്നത് മൂലം അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ റോഡിന്റെ വിപുലീകരണവും നവീകരണവും നടന്ന സമയത്ത് ഈ ഭാഗം കൃത്യമായി നന്നാക്കാതെ വിട്ടതാണ് ഇപ്പോൾ വലിയ തിരിച്ചടിയായിരിക്കുന്നത്. തിരക്കേറിയ റോഡിലെ കുഴികൾ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനങ്ങൾ നിയന്ത്രണം വിടുന്നത് ഇരുചക്ര വാഹന യാത്രക്കാരുടെ ഉൾപ്പെടെ ജീവന് ഭീഷണിയാകുന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ കുഴികൾ അടിയന്തരമായി അടച്ച് റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശ വാസികളുടെയും ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *