Tag: 260626

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്<br>
Local

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്

Perinthalmanna RadioDate: 25-06-2026 സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ജൂൺ 26) സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഞായറാഴ്ചയോടു (ജൂൺ 28) കൂടി മഴയുടെ തീവ്രത വർദ്ധിക്കുമെന്നാണ് പ്രവചനം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എ...
എ.ഐ. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങളിൽ പിഴ അടയ്ക്കുന്നത് 40 ശതമാനം മാത്രം<br>
Local

എ.ഐ. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങളിൽ പിഴ അടയ്ക്കുന്നത് 40 ശതമാനം മാത്രം

Perinthalmanna RadioDate: 26-06-2026 സംസ്ഥാനത്ത് മോട്ടോർവാഹനവകുപ്പിന്റെ എ.ഐ. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നത് 40 ശതമാനത്തിൽ താഴെമാത്രം. ഓരോ വർഷവും അടയ്ക്കുന്ന പിഴത്തുക കുറഞ്ഞുവരുന്നു.റോഡിലെ നിയമലംഘനം കുറയ്ക്കാൻ 2023 ജൂൺ അഞ്ചിനാണ് സംസ്ഥാനത്ത് എ.ഐ. ക്യാമാറ സംവിധാനം തുടങ്ങിയത്. ഇതുവഴി ഈ വർഷം മേയ് 20-വരെ ആകെ 954.54 കോടി രൂപയാണ് പിഴയിട്ടത്. 2025 ഡിസംബർ 31 വരെ ചുമത്തിയ 824.08 കോടി രൂപ പിഴയിൽ അടച്ചത് 323.32 കോടി രൂപമാത്രം. ഈ വർഷം 19,17,338 കേസുകളിൽനിന്ന് 138.95 കോടി രൂപ പിഴചുമത്തി.ആദ്യ വർഷത്തിൽ 252.50 കോടി രൂപ പിഴയിടുകയും 119.98 കോടി രൂപ (47 ശതമാനം) ഒടുക്കുകയും ചെയ്തു. 2024-ൽ 334.44 കോടി രൂപയുടെ നിയമലംഘനമുണ്ടായി. 136.32 കോടി രൂപയാണ് (40 ശതമാനം) അടച്ചത്. 2025-ൽ ആകെ 237.13 കോടി രൂപ പിഴയിട്ടതിൽ അടച്ചത് 67.01 കോടി രൂപ (28 ശതമാനം).*പിഴയൊടുക്കാത്തത് എന്തുകൊണ്ട്** വാഹനത്തിന്റെ ഉടമസ്ഥ...
പാസ്പോർട്ട് അപേക്ഷാ ഫീസ്  കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ<br>
Local

പാസ്പോർട്ട് അപേക്ഷാ ഫീസ്  കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ

Perinthalmanna RadioDate: 26-06-2026 ന്യൂഡൽഹി: പാസ്‌പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂലൈ ഒന്നു മുതൽ 36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷ ഫീസ് 2500 രൂപയായിരിക്കും. തത്കാൽ അപേക്ഷാഫീസ് 5000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാർ സാധാരണയായി ഉപയോഗിക്കുന്ന 60 പേജുള്ള പാസ്‌പോർട്ടിനുള്ള ഫീസ് 3500 രൂപയാക്കിയിട്ടുണ്ട്. തത്കാൽ നിരക്ക് 6000 രൂപയായിരിക്കും. കേന്ദ്രവിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിരക്ക് പട്ടിക 2026 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.നിലവിൽ 36 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 1500 രൂപയും തത്കാൽ നിരക്ക് 3500 രൂപയുമാണ്. 60 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 2000 രൂപയും തത്കാൽ അപേക്ഷയ്ക്ക് 4000 രൂപയും.പുതുക്കിയ നിരക്കുകൾ പ്രകാരം നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട...
ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് : പ്രാരംഭ ഘട്ടത്തിന് വേണം 30 കോടി<br>
Local

ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് : പ്രാരംഭ ഘട്ടത്തിന് വേണം 30 കോടി

Perinthalmanna RadioDate: 26-06-2026 പെരിന്തൽമണ്ണ : ഓരാടംപാലം - മാനത്തുമംഗലം ബൈപാസിന് ബജറ്റിൽ ആദ്യ വിഹിതം നീക്കിവെച്ചെങ്കിലും പദ്ധതി ചലിക്കാൻ സർക്കാർ കനിയണം. 4.1 കി.മീ ഭാഗമാണ് നിർദ്ദിഷ്ട ബൈപാസ്. 12 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നും ഇപ്പോൾ ബജറ്റിൽ പ്രാഥമിക ഘട്ടമായി നീക്കിവെച്ച വിഹിതത്തിന് പുറമെ കൂടുതൽ തുക വകയിരുത്തണമെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടു. 250 കോടി രൂപയാണ് 12 വർഷം മുമ്പ് ഏകദേശ ചെലവായി കണക്കാക്കിയത്.ഭൂമി ഏറ്റെടുക്കണമെങ്കിൽ 30 കോടി രൂപയെങ്കിലും വേണം. 4.1 കി.മീ ഭാഗം ബൈപാസ് റോഡിൻ്റെ മുക്കാൽ ഭാഗവും മങ്കട മണ്ഡലത്തിലും ശേഷിക്കുന്നത് പെരിന്തൽമണ്ണ മണ്ഡലത്തിലുമാണ്. 2020ൽ അന്നത്തെ സർക്കാർ നിലവിലെ അലൈൻമെന്റ് പ്രകാരം സർവേ നടത്തിയപ്പോൾ മൂന്ന് വില്ലേജുകളിലായി 51 സർവേ നമ്പരുകളിൽ ആവശ്യമായ ഭൂമിയാണ് വേണ്ടതെന്ന് കണ്ടെത്തിയിരുന്നു.മുൻമന്ത്രി പി.എ മുഹമ്മദ് റിയാസ് 2021 ൽ പെരിന്ത...