Tag: 270626

എസ്‌.ഐ.ആറിന് ഒരു വർഷം; വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് ആറ് കോടിയോളം പേരെ<br>
Local

എസ്‌.ഐ.ആറിന് ഒരു വർഷം; വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് ആറ് കോടിയോളം പേരെ

Perinthalmanna RadioDate: 27-06-2026 രാജ്യത്തെ വോട്ടർ പട്ടിക ശുദ്ധീകരണത്തിനെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കിയ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌.ഐ.ആർ) നടപടിക്ക് ഒരു വർഷം. ഇതുവരെ രാജ്യത്താകെ ആറുകോടിയോളം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ ക്കണ്ടാണ് കഴിഞ്ഞ വർഷം ജൂൺ 24ന് ബിഹാറിൽ പരീക്ഷണാടിസ്ഥാനത്തിൽ എസ്‌.ഐ.ആർ നടപടി ആരംഭിച്ചത്. തുടർന്ന് സംസ്ഥാനത്ത് വോട്ടർ പട്ടികയിൽനിന്ന് ഏകദേശം 65 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തു.ആവശ്യമായ രേഖകളില്ലെന്ന പേരിൽ പൗരന്മാരെ വോട്ടവകാശത്തിൽനിന്ന് ഒഴിവാക്കുകയാണെന്നും, തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും ആരോപിച്ചിരുന്നു. എന്നാൽ, ഈ വർഷം മാർച്ചിൽ സുപ്രീം കോടതി എസ്‌.ഐ.ആർ നടപടിയുടെ ഭരണഘടനാ സാധുത ശരിവെച്ചു. ബിഹാറിനുശ...
ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ മൂന്നു മാസം ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നീക്കം<br>
Local

ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ മൂന്നു മാസം ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നീക്കം

Perinthalmanna RadioDate: 27-06-2026 ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാൽ മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.ചെറിയ നിയമലംഘനങ്ങൾക്കുപോലും കർശന നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്.ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യുന്നതിനും പരിശീലന കോഴ്സുകളുടെ നടത്തിപ്പും സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.എല്ലാ വിഭാഗം ഗതാഗത നിയമലംഘകർക്കും ഏകീകൃത അഞ്ചു ദിവസത്തെ പരിശീല പരിപാടി നടപ്പിലാക്കുന്നത് അപ്രായോഗികവും ചില സന്ദർഭങ്ങളിൽ ആനുപാതികമല്ലാത്തതുമാണെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളിൽ വ്യതിയാനം വരുത്തി. ഉത്തരവ് കർശനമായി നടപ്പാക്കാൻ എല്ലാ ലൈസൻസിങ് അതോറിറ്റികളോടും ആർ.ടി.ഒ, ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ്, ജോയന്റ് ആർ.ടി.ഒമാർക്കും നിർദേശം നൽകി.*പിഴ ഇങ്ങനെ:*▪️വാഹനം ഓടിക്കുന്ന ആളോ പിന്നിലിരിക്കുന്ന ആളോ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ...
കോട്ടയം എക്‌സ്പ്രസിനും മെമുവിനും സ്റ്റോപ്പില്ല; ചെറുകര റെയിൽവേ സ്‌റ്റേഷനോട് അവഗണന<br>
Local

കോട്ടയം എക്‌സ്പ്രസിനും മെമുവിനും സ്റ്റോപ്പില്ല; ചെറുകര റെയിൽവേ സ്‌റ്റേഷനോട് അവഗണന

Perinthalmanna RadioDate: 27-06-2026 പെരിന്തൽമണ്ണ : കോട്ടയം–നിലമ്പൂർ എക്‌സ്പ്രസ് ട്രെയിനിനും മെമു സർവീസിനും ചെറുകര റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ് അനുവദിക്കുന്ന കാര്യത്തിൽ നിസംഗത. കോവിഡ് കാലത്തിനു മുൻപ് കോട്ടയത്തേക്കും തിരിച്ചുമുള്ള ട്രെയിനിന് മുഴുവൻ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുകൾ ഉണ്ടായിരുന്നതാണ്. എന്നാൽ കോവിഡ് കാലത്തിനു ശേഷം സർവീസ് പുനഃസ്ഥാപിച്ചപ്പോൾ നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമായിരുന്നു സ്‌റ്റോപ്. പരാതികൾക്കൊടുവിൽ ആദ്യം കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിട‌ങ്ങളിലും പിന്നീട് തുവ്വൂർ, വല്ലപ്പുഴ എന്നിവിടങ്ങളിൽ സ്‌റ്റോപ് പുനഃസ്ഥാപിച്ചെങ്കിലും ചെറുകരയിൽ സ്‌റ്റോപ് പുനഃസ്ഥാപിച്ചില്ല. രാവിലെ നിലമ്പൂരിൽനിന്ന് മടങ്ങുന്ന മെമു സർവീസിനും ചെറുകരയിൽ സ്‌റ്റോപ്പില്ല. ചെറുകര റെയിൽവേ സ്‌റ്റേഷനിൽനിന്ന് കോട്ടയം എക്‌സ്പ്രസ് ട്രെയിനിലും മെമു സർവീസിലും ഒട്ടേറെ യാത്ര...
ചരിത്രമെഴുതി കേപ് വെർദെ നോക്കൗട്ടിൽ, എതിരാളികൾ അർജന്റീന; സ്പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്<br>
Local

ചരിത്രമെഴുതി കേപ് വെർദെ നോക്കൗട്ടിൽ, എതിരാളികൾ അർജന്റീന; സ്പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

Perinthalmanna RadioDate: 27-06-2026 വാഷിങ്ടൺ: സ്പെയിനിന്റെ മൂർച്ചയേറിയ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഹൈപ്രസ്സിങ് ഗെയിം പുറത്തെടുക്കുകയും ചെയ്തിട്ടും ഒറ്റ ഗോൾ തോൽവിയോടെ യുറഗ്വായ് ലോകകപ്പിൽ നിന്ന് പുറത്ത്. രണ്ടാം ജയത്തോടെ സ്പെയിൻ നോക്കൗട്ടിൽ. അലക്സ് ബയേനയാണ് സ്പെയിനിന്റെ ഏക ഗോൾ നേടിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ സൗദിയോട് സമനില വഴങ്ങിയ കേപ് വെർദെ നോക്കൗട്ടിൽ കടന്ന് ചരിത്രമെഴുതി. പങ്കെടുത്ത ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ടിലേക്ക് മുന്നേറാൻ കേപ് വെർദെയ്ക്കായി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് പ്രവേശം.മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴുപോയന്റോടെ സ്‌പെയിൻ ഗ്രൂപ്പ് ജേതാക്കളായി. രണ്ട് സമനില മാത്രമുള്ള യുറഗ്വായ് രണ്ട് പോയന്റോടെ ഗ്രൂപ്പിൽ മൂന്നാമത്. അതോടെ പുറത്തായി. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ കലാശിച്ച കേപ് വെർദെ മൂന്ന് പോയന്റോടെ ഗ്രൂപ്പിൽ രണ്ടാമതായി....