മലപ്പുറം ജില്ലയിൽ ഇവിഎം വഴി വോട്ട് രേഖപ്പെടുത്തിയത് 28,99,620 പേർ

Share to


Perinthalmanna Radio
Date: 13-04-2026

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഇ.വി.എം. വഴി വോട്ട് രേഖപ്പെടുത്തിയത് 28,99,620 വോട്ടർമാർ. 1310945 പുരുഷൻമാരും 1588652 സ്ത്രീകളും 23 ട്രാൻസ്ജൻഡേഴ്സും വോട്ട് ചെയ്തു. മെഷീന്‍ വഴി പോള്‍ ചെയ്ത വോട്ടുകളുടെ ശതമാനം 79.83% ആണ്. 36,32210 ആണ് ജില്ലയിലെ ആകെ വോട്ടര്‍മാര്‍. 33924 പോസ്റ്റല്‍ ബാലറ്റുകളാണ് ജില്ലയില്‍ പോള്‍ ചെയ്തത്. ഇതും കൂടി ചേര്‍ന്നാല്‍ 80.76 ആണ് ജില്ലയിലെ പോളിങ് ശതമാനം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചു ശതമാനം അധികമാണ് ഇത്തവണത്തെ പോളിങ് ശതമാനം. 75.70% മാണ് 2021 ല്‍ ജില്ലയില്‍ രേഖപ്പെടുത്തിയ പോളിങ്.

ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം മണ്ഡലം, ആകെ വോട്ടര്‍മാര്‍, പോള്‍ ചെയ്ത വോട്ടുകള്‍ എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.

1. കൊണ്ടോട്ടി- ആകെ വോട്ടര്‍മാര്‍ -2,29,370, പോള്‍ ചെയ്തത് – 189238 (82.50%)

2. ഏറനാട്- ആകെ വോട്ടര്‍മാര്‍-1,99,556, പോള്‍ ചെയ്തത്- 166213 (83.29%)

3. നിലമ്പൂര്‍- ആകെ വോട്ടര്‍മാര്‍- 2,36,576, പോള്‍ ചെയ്തത്- 187335 (79.19%)

4. വണ്ടൂര്‍- ആകെ വോട്ടര്‍മാര്‍- 2,47,184, പോള്‍ ചെയ്തത്- 201031 (81.33%)

5. മഞ്ചേരി- ആകെ വോട്ടര്‍മാര്‍- 2,27,762, പോള്‍ ചെയ്തത്- 187959 (82.52%)

6. പെരിന്തല്‍മണ്ണ-ആകെ വോട്ടര്‍മാര്‍-2,29,525, പോള്‍ ചെയ്തത്- 184190 (80.25%)

7. മങ്കട-ആകെ വോട്ടര്‍മാര്‍- 2,30,838, പോള്‍ ചെയ്തത്- 185452 (80.34%)

8. മലപ്പുറം- ആകെ വോട്ടര്‍മാര്‍- 2,38,080, പോള്‍ ചെയ്തത് – 194745 (81.80%)

9. വേങ്ങര-ആകെ വോട്ടര്‍മാര്‍- 2,11,630, പോള്‍ ചെയ്തത്- 168940 (79.83%)

10. വള്ളിക്കുന്ന്-ആകെ വോട്ടര്‍മാര്‍- 2,21,036, പോള്‍ ചെയ്തത്- 178863 (80.92%)

11. തിരൂരങ്ങാടി- ആകെ വോട്ടര്‍മാര്‍-2,22,792, പോള്‍ ചെയ്തത്- 174982 (78.54%)

12. താനൂര്‍- ആകെ വോട്ടര്‍മാര്‍-2,14,101, പോള്‍ ചെയ്തത്- 171210 (79.97%)

13. തിരൂര്‍- ആകെ വോട്ടര്‍മാര്‍- 2,55,441, പോള്‍ ചെയ്തത്- 196682 (77%)

14. കോട്ടക്കല്‍- ആകെ വോട്ടര്‍മാര്‍- 2,43,014, പോള്‍ ചെയ്തത്- 189390 (77.93%)

15. തവനൂര്‍ -ആകെ വോട്ടര്‍മാര്‍- 2,08,776, പോള്‍ ചെയ്തത്- 162653 (77.91%)

16. പൊന്നാനി- ആകെ വോട്ടര്‍മാര്‍- 2,16,529, പോള്‍ ചെയ്തത് 160737 (74.23%)
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *