Tag: 130426

മലപ്പുറം ജില്ലയിൽ ഇവിഎം വഴി വോട്ട് രേഖപ്പെടുത്തിയത് 28,99,620 പേർ

Local

മലപ്പുറം ജില്ലയിൽ ഇവിഎം വഴി വോട്ട് രേഖപ്പെടുത്തിയത് 28,99,620 പേർ

Perinthalmanna RadioDate: 13-04-2026 മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഇ.വി.എം. വഴി വോട്ട് രേഖപ്പെടുത്തിയത് 28,99,620 വോട്ടർമാർ. 1310945 പുരുഷൻമാരും 1588652 സ്ത്രീകളും 23 ട്രാൻസ്ജൻഡേഴ്സും വോട്ട് ചെയ്തു. മെഷീന്‍ വഴി പോള്‍ ചെയ്ത വോട്ടുകളുടെ ശതമാനം 79.83% ആണ്. 36,32210 ആണ് ജില്ലയിലെ ആകെ വോട്ടര്‍മാര്‍. 33924 പോസ്റ്റല്‍ ബാലറ്റുകളാണ് ജില്ലയില്‍ പോള്‍ ചെയ്തത്. ഇതും കൂടി ചേര്‍ന്നാല്‍ 80.76 ആണ് ജില്ലയിലെ പോളിങ് ശതമാനം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചു ശതമാനം അധികമാണ് ഇത്തവണത്തെ പോളിങ് ശതമാനം. 75.70% മാണ് 2021 ല്‍ ജില്ലയില്‍ രേഖപ്പെടുത്തിയ പോളിങ്. ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം മണ്ഡലം, ആകെ വോട്ടര്‍മാര്‍, പോള്‍ ചെയ്ത വോട്ടുകള്‍ എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.1. കൊണ്ടോട്ടി- ആകെ വോട്ടര്‍മാര്‍ -2,29,370, പോള്‍ ചെയ്തത് - 189...
പാതയോരത്ത് മൺകൂന; കാൽനടക്കാർക്ക് ദുരിതം

Local

പാതയോരത്ത് മൺകൂന; കാൽനടക്കാർക്ക് ദുരിതം

Perinthalmanna RadioDate: 13-04-2026 മേലാറ്റൂർ:  മലയോര പാതയുടെ അരികിൽ പലയിങ്ങളിലായി കുട്ടിയിട്ട മണ്ണ് കാൽ നടക്കാർക്ക് ദുരിതമാകുന്നു. മേലാറ്റൂർ- കരുവാരക്കുണ്ട് മലയോര പാതയ്ക്ക് അരികിൽ മേലാറ്റൂർ എസ്.ബി.ഐ.യ്ക്ക് സമീപത്തും ഹൈസ്കൂൾ പ്പടിയിലും പുല്ലിക്കുത്ത് മൈത്രി നഗറിലേക്കുള്ള വഴിക്ക് സമീപവുമാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ജൽജീവൻ പദ്ധതിയുടെ പൈപ്പിടാനായി നിർമിച്ച ചാൽ മൂടിയപ്പോൾ ബാക്കിവന്ന മണ്ണാണ് പാതയോരത്ത് കൂട്ടിയിട്ടിട്ടുള്ളത് എന്നാണ് വിവരം.ഇത് കാൽനടക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നിത്യവും വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽ നടക്കാർ ആശ്രയിക്കുന്ന പാതയോരം കൂടിയാണിത്. പൊതുവേ വീതി കുറഞ്ഞ മലയോര പാതയിലൂടെ ഇടതടവില്ലാതെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. റോഡിൻ്റെ പല ഭാഗങ്ങളിലായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ അരികു ചേർന്ന് നടക്കാൻ കഴിയാത്ത അവസ...
കോഴിക്കോട് വിമാനത്താവളം; പഴയ നിലയിലാകാതെ വിമാന സർവീസുകൾ

Local

കോഴിക്കോട് വിമാനത്താവളം; പഴയ നിലയിലാകാതെ വിമാന സർവീസുകൾ

Perinthalmanna RadioDate: 13-04-2026 കരിപ്പൂർ: യുദ്ധ സാഹചര്യം നീങ്ങി തുടങ്ങിയതായി പറയുമ്പോഴും കോഴിക്കോട് വിമാന താവളത്തിലെ രാജ്യാന്തര വിമാന സർവീസുകളുടെ കാര്യത്തിൽ പുരോഗതിയായില്ല. യുദ്ധം അവസാനിച്ചാലും വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണു പറയുന്നത്.ഖത്തർ എയർവേയ്സ് ജൂൺ 15 വരെ സർവീസ് ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധംമൂലം ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കു വിമാന സർവീസുകൾ ഇല്ല.കുവൈത്ത് വിമാനത്താവളം അടച്ചതിനാൽ, യാത്രക്കാരെ റോഡ് മാർഗം ദമാമിൽ എത്തിച്ച് അവിടെ നിന്ന് കോഴിക്കോട്ടേക്ക്, ജസീറ എയർവേയ്സ് സർവീസ് ആരംഭിച്ചിരുന്നു. ഈ സർവീസും താൽക്കാലികമായി നിർത്തിയതായാണ് അറിയിപ്പ്.ഫെബ്രുവരി 28 മുതലാണ് യുദ്ധത്തിന്റെ പേരിലുള്ള രാജ്യാന്തര സർവീസ് നിയന്ത്രണങ്ങൾ ആരംഭിച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ മിക്ക ദിവസങ്ങളിലും പകുതിയിലേറെ സർവീസുകൾ റദ്ദാക്കുന്നുണ്ട്. ഗൾഫ് നാട...
സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Local

സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Perinthalmanna RadioDate: 13-04-2026 സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഏപ്രിൽ 14 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 14 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വ...
വിഷുക്കണി ഒരുക്കാൻ “അരിപ്ര സ്വർണം”; അതിർത്തി കടന്ന് വെള്ളരി പ്രവാഹം

Local

വിഷുക്കണി ഒരുക്കാൻ “അരിപ്ര സ്വർണം”; അതിർത്തി കടന്ന് വെള്ളരി പ്രവാഹം

Perinthalmanna RadioDate: 13-04-2026 അങ്ങാടിപ്പുറം: കണിവെള്ളരി കൃഷിയിൽ പേരുകേട്ട താഴെ അരിപ്രയിലെ മണ്ണിൽ വിളഞ്ഞ പൊൻനിറമുള്ള കണിവെള്ളരി തമിഴ്‌നാട്ടിലേക്കും മറ്റു ജില്ലകളിലേക്കും. 250 ടണ്ണോളം സ്വർണ വർണ വെള്ളരിയാണ് കയറ്റി അയയ്ക്കുന്നത്. കൂടുതൽ കയറ്റി അയച്ചത് പതിവു പോലെ കോയമ്പത്തൂരിലേക്കാണ്.രണ്ടു പതിറ്റാണ്ടിലധികമായി കണിവെള്ളരി കയറ്റി അയയ്ക്കാൻ തുടങ്ങിയിട്ട്. താഴെ അരിപ്രയിലെ പാരമ്പര്യ കർഷകരാണ് പാടത്ത് വെള്ളരി കൃഷിയിറക്കുന്നത്. പാലത്തിങ്ങൽ നാരായണൻ വിളയിച്ചെടുത്തത് 40 ടൺ കണിവെള്ളരി. താഴെ അരിപ്രയിലെ മണ്ണിന്റെ പ്രത്യേകതയാകാം വെള്ളരിക്ക് അസാധാരണമായ തുടുത്ത സർണവർണം.മകരക്കൊയ്ത്തിനുശേഷം വെള്ളരി വിതയ്ക്കും. വിഷുവിനോടടുത്ത് പറിച്ചെടുക്കും. മണികണ്ഠൻ കോലോത്തൊടി, സമീർ ബാബു തടിയങ്ങോടൻ, മുഹമ്മദാലി ഉള്ളാട്ടുപാറ, അബ്ദുൾ ഖാദർ പടിക്കപ്പറമ്പിൽ, കുഞ്ഞയമു പടിക്കപ്പറമ്പിൽ, ഉമ്മർ പൂളക്കൽ, ഹുസൈൻ പൂളക്കൽ, അബ്ദുൾഹക്കീം ക...