ഗതാഗത നിയമ ലംഘനങ്ങളിലെ പിഴ 50% ഇളവോടെ അടക്കാൻ ഏപ്രിൽ 30 വരെ അവസരം

Share to


Perinthalmanna Radio
Date: 17-04-2026

ഗതാഗത നിയമ ലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക.

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t

https://services.mvd.kerala.gov.in വഴി അപേക്ഷ നൽകി വാഹന ഉടമകൾക്ക് ഫൈൻ അടയ്ക്കാം.

ഗതാഗതനിയമ ലംഘനത്തിനുള്ള 11 ലക്ഷം കേസുകളിലാണ് പിഴ പകുതിയായി കുറയ്ക്കാനുള്ള സൗകര്യം ഒരുങ്ങുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾക്ക് യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പോലീസും മോട്ടോർവാഹനവകുപ്പും കോടതിക്ക് കൈമാറിയ കേസുകളിലാണ് ഇളവ് ലഭിക്കുക.

അതേസമയം, കോടതി പിഴ നിശ്ചയിച്ച കേസുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല. പിഴ സ്വീകരിച്ച് കേസ് തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരമാണ് (കോമ്പൗണ്ടിങ്) ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ വിനിയോഗിച്ചിരിക്കുന്നത്. 2024 ഡിസംബർവരെയുള്ള കേസുകളിലാണ് ഈ ആനുകൂല്യം ഉറപ്പാക്കുന്നത്. ഏപ്രിൽ 30-നുള്ളിൽ പിഴക്കുടിശ്ശിക തീർക്കണം.

ഗതാഗത നിയമം ലംഘിച്ചതിനെ തുടർന്നുണ്ടായ ഭീമമായ പിഴത്തുക അടയ്ക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൊണ്ടുവരാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ ശുപാർശചെയ്തത്. അഞ്ചുവർഷത്തിനിടെ 14 ലക്ഷം ഇ-ചെലാനുകളാണ് ചുമത്തിയത്.

ഇതിൽ മൂന്നുലക്ഷം കേസ് മാത്രമാണ് തീർപ്പായത്. ശേഷിക്കുന്നവ വെർച്വൽ, സി.ജെ.എം. കോടതികളുടെ പരിഗണനയിലാണ്. ഇവ തിരിച്ചെടുത്ത് തീർപ്പാക്കുള്ള അധികാരം പിഴചുമത്തിയ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. പോലീസും മോട്ടോർവാഹനവകുപ്പും പിഴ തീർപ്പാക്കൽ അദാലത്തുകൾ ഉടൻ സംഘടിപ്പിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *