വാൽപ്പാറയിൽ മരണം മണക്കുന്ന ഹെയർപിൻ വളവുകൾ; എട്ട് വർഷത്തിനിടെ പൊലിഞ്ഞത് ഇരുപതിലധികം ജീവനുകൾ

Share to


Perinthalmanna Radio
Date: 18-04-2026

ആതിരപ്പിള്ളി: വാൽപ്പാറയുടെ വിനോദ സഞ്ചാരത്തിന് എക്കാലത്തും സാഹസികമായ സൗന്ദര്യമുണ്ട്. എന്നാൽ, ഒരു നിമിഷത്തെ അശ്രദ്ധ മതി മരണത്തിലേക്ക് കാൽ തെറ്റി വീഴാൻ. പശ്ചിമഘട്ടത്തിൽ 3,500 അടി ഉയരത്തിലാണ് വാൽപ്പാറ നഗരം. നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാരാണ് പ്രകൃതിസുന്ദരമായ മലനിരകളിൽ തേയില കൃഷി ആരംഭിച്ചത്. പതുക്കെ അത് തിരക്കേറിയ വിനോദസഞ്ചാര മേഖലയായി മാറുകയായിരുന്നു. ഇവിടുത്തെ മുഖ്യ ആകർഷണം വാൽപ്പാറയിൽ നിന്ന് ആളിയാറിെൻറ മടിത്തട്ടിലേക്ക് ചെങ്കുത്തായി ഇറങ്ങിവരുന്ന 40 ഹെയർ പിൻവളവുകളുള്ള റോഡാണ്.

സുരക്ഷിതത്വത്തിനായി സംരക്ഷണ ഭിത്തി കെട്ടി ഓരോ വളവിനും നമ്പർ രേഖപ്പെടുത്തി വഴിയിൽ ഉടനീളം ബോർഡുകൾ സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കയറിയിറങ്ങുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമല്ലെങ്കിൽ വൻ ദുരന്തത്തിലേക്ക് വഴിതുറക്കും. ഇവിടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി താഴോട്ട് പതിക്കാറുണ്ട്. മറ്റൊരു അപകടമേഖല ആഴമേറിയ തടാകങ്ങളും അടിയൊഴുക്കേറിയ തോടുകളുമാണ്. ഇവയിൽ ഇറങ്ങിയവർ പലപ്പോഴും അപകടത്തിൽപെട്ടിട്ടുണ്ട്. ആനമല കടുവ സങ്കേതത്തിെൻറ ഭാഗമായ ഘോരവനാന്തരത്തിൽ കടുവകൾ, കാട്ടാനകൾ, കരടികൾ തുടങ്ങിയവ ജീവന് ഭീഷണിയാണ്. ഇവിടുത്തെ തോട്ടം തൊഴിലാളികളും ആദിവാസികളും വന്യമൃഗങ്ങളുടെ ഭീഷണിയിലാണ്. അടുത്തിടെയാണ് ഇവിടെ വിദേശസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നത്.

കഴിഞ്ഞ എട്ട് വർഷത്തിനിടെ 20ലധികം പേരാണ് ഇവിടെ വാഹനാപകടങ്ങളിൽ പെട്ട് മരിച്ചിട്ടുള്ളത്. 40ലധികം ഹെയർ പിൻ വളവുകളുള്ള വാൾപ്പാറ മലയോര പാതയിലൂടെ സഞ്ചരിക്കു മ്പോൾ ജാഗ്രത പുലർത്തമെന്ന നിർദേശം നൽകാറുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ല. അപകടമൊഴിവാക്കാൻ വാഹനങ്ങൾ ശ്രദ്ധാപൂർവം ഓടിക്കണമെന്ന് പൊലീസ് നിരന്തരം ഉണർത്തുന്നതായി അധികൃതർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *