
Perinthalmanna Radio
Date: 19-04-2026
പെരിന്തൽമണ്ണ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ, വേദന സംഹാരികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ എന്നിവയ്ക്കാണു ക്ഷാമം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഇതുമൂലം വലയുന്നത്. പലർക്കും സ്ഥിരമായി കഴിച്ചു കൊണ്ടിരുന്ന മരുന്നുകൾ പോലും ലഭിക്കുന്നില്ല. ഡോക്ടർമാർ പുറമേ നിന്ന് വാങ്ങാൻ എഴുതി നൽകിയാലും സാമ്പത്തിക ശേഷിയില്ലാത്തതു പലരെയും പ്രതിസന്ധിയിലാക്കുന്നു. സ്ഥിരമായി രോഗികൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ സ്റ്റോക്ക് ഇല്ലാത്തതിനാൽ ചില മരുന്നുകൾ മാറി നൽകിയാണ് ഡോക്ടർമാർ താൽക്കാലിക പരിഹാരം കാണുന്നത്. എന്നാൽ ചില മരുന്നുകൾക്ക് പകരം മറ്റു മരുന്നുകൾ നൽകാനും കഴിയില്ല. ഇനിയും മരുന്നുകൾ എത്തിയില്ലെങ്കിൽ ചികിത്സ അവതാളത്തിലാകുമെന്നു ഡോക്ടർമാർ പറയുന്നു.തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ, മരുന്നു വിതരണത്തിനായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഓരോ വർഷവും തുക അടയ്ക്കുന്നുണ്ട്. എന്നാൽ അവർ മരുന്നു വിതരണം നടത്താത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
