ഉദ്ഘാടനം കഴിഞ്ഞു രണ്ടു മാസമായിട്ടും പൂർണ തോതിൽ പ്രവർത്തനം തുടങ്ങാതെ കോട്ടക്കുന്ന് ഫുഡ് സ്ട്രീറ്റ് പദ്ധതി

Share to


Perinthalmanna Radio
Date: 20-04-2026

മലപ്പുറം:  ട്രാക്കിലാകാതെ കോട്ടക്കുന്നിലെ ഫുഡ് സ്ട്രീറ്റ് പദ്ധതി. ഉദ്ഘാടനം കഴിഞ്ഞു രണ്ടു മാസമായിട്ടും ഫുഡ് സ്ട്രീറ്റ് പദ്ധതി പൂർണ തോതിൽ പ്രവർത്തന സജ്ജമായില്ല കോട്ടക്കുന്ന് അണ്ണുണ്ണിപ്പറമ്പ് റോഡിലെ പ്രധാന ഗേറ്റിനു സമീപമാണു ഫുഡ് സ്ട്രീറ്റ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 14ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നടത്തിയത്.

ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച പദ്ധതി ഇപ്പോഴും തൽസ്ഥിതി തുടരുകയാണ്. മുൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണറും കലക്ടറുമായിരുന്ന വി.ആർ.വിനോദിന്റെ ഇടപെടലിലൂടെയാണു ഫു‍ഡ് സ്ട്രീറ്റ് പദ്ധതി കോട്ടക്കുന്നിലെത്തിയത്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതവും വൃത്തിയുമുള്ള ഭക്ഷണ ഇടങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടി രൂപ ചെലവിലാണു ഫുഡ് സ്ട്രീറ്റ് നിർമിച്ചത്. ടെൻഡർ നൽകിയാണു സ്റ്റാളുകളുടെ പ്രവർത്തനം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചുള്ള ശുചിത്വ സംവിധാനങ്ങൾ, ആധുനിക രീതിയിലുള്ള സ്റ്റാളുകൾ, ശുദ്ധജലം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിഭാവനം ചെയ്ത രാജ്യത്തെ നൂറു ‘മോഡേൺ ഫുഡ് സ്ട്രീറ്റു’കളിൽ ഒന്നാണു കോട്ടക്കുന്നിലേത്.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്ഐ), നാഷനൽ ഹെൽത്ത് മിഷൻ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സംയുക്ത സംരംഭമായ പദ്ധതിയിൽ 12 ഭക്ഷണശാലകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവ പൂർണമായി പ്രവർത്തനം തുടങ്ങിയിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *