നൂറ്റാണ്ടിന്റെ പഴക്കമുള്ള തുവ്വൂർ റെയിൽവേ കമാനം പുതുമോടിയിൽ

Share to


Perinthalmanna Radio
Date: 25-04-2026

തുവ്വൂർ : റെയിൽവെ സ്റ്റേഷനോടൊപ്പം, നൂറ്റാണ്ടിന്റെ ഓർമകൾ മുദ്രണം ചെയ്യപ്പെട്ട തുവ്വൂർ റെയിൽവെ കമാനത്തിനും പുതുമോടി. ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിൽ ബ്രിട്ടീഷുകാർ പണിത, തുവ്വൂരിൻ്റെ പ്രതീകമായ കമാനമാണ് പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ രൂപത്തിലും നിറത്തിലും കമനീയമായിരിക്കുന്നത്. വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയിൽ പാതയുടെ ഇരു വശങ്ങളിലെയും അടിക്കാടുകൾ വെട്ടുകയും മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. കമാനത്തിൻ്റെ രണ്ടു ഭാഗങ്ങളിലും കരിങ്കൽ സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തുകയും കറുത്ത നിറം നൽകുകയും ചെയ്‌തിട്ടുണ്ട്.

നിലമ്പൂർ – പെരുമ്പിലാവ് സംസ്ഥാന പാതയാണ് കമാനത്തിന് മുകളിലൂടെ കടന്നു പോകുന്നത്. വാണിയമ്പലം, മേലാറ്റൂർ, പട്ടിക്കാട് സ്റ്റേഷനുകൾ റെയിൽ വെ മേൽപ്പാലത്തിന് പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്.എന്നാൽ ഒരേസമയം റോഡ്, റെയിൽ ഗതാഗതം സാധ്യമാക്കുന്ന തുവ്വൂരിലെ ഈ കമാനത്തിന് ചരിത്ര പ്രാധാന്യം ഏറെയാണ്. കമാനം നവീകരിച്ചതോടെ, ഹരിത കാന്തിയണിഞ്ഞ വൃക്ഷത്തണലിലൂടെ ചൂളംവിളിച്ച് ഗുഹ തുരന്നോടുന്ന തീവണ്ടിയുടെ കാഴ്ച ഇപ്പോൾ കൂടുതൽ മനോഹരമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *