
Perinthalmanna Radio
Date: 26-04-2026
പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ജൂബിലി റോഡിൽ ഇന്ന് (2026 ഏപ്രിൽ 26 ഞായറാഴ്ച) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂബിലി റോഡിലെ ഫൈസി ഹോട്ടലിന് സമീപമുള്ള ബാലവാടി മുതൽ പട്ടാമ്പി റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗമാണ് പൂർണ്ണമായും അടച്ചിടുന്നത്. ഇന്ന് മുതൽ 15 ദിവസത്തോളമാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങൾ സഹകരിക്കണമെന്നും, ഇതുവഴി കടന്നു പോകേണ്ട വാഹനങ്ങൾ മറ്റു ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
