
Perinthalmanna Radio
Date: 04-05-2026
Time: 10:40AM
പെരിന്തൽമണ്ണ: നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ശക്തമായ മുന്നേറ്റം തുടരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പുറത്തു വരുമ്പോൾ നജീബ് കാന്തപുരത്തിന്റെ ലീഡ് പതിനായിരം പിന്നിട്ടിരിക്കുകയാണ്. നിലവിൽ 10,089 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം നില നിർത്തുന്നത്. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങൾ പിന്നിടുമ്പോഴും കൃത്യമായ മേധാവിത്വം പുലർത്താൻ യു.ഡി.എഫ് ക്യാമ്പിന് സാധിക്കുന്നുണ്ട്. മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർ ആവേശകരമായ വിജയാഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
