
Perinthalmanna Radio
Date: 07-05-2026
കരുവാരകുണ്ട്: സംരക്ഷണഭിത്തി തകർന്ന തുവ്വൂർ കമാനം മേൽപാലം റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ബലപരിശോധന നടത്തി. സതേൺ റെയിൽവേ ഡപ്യൂട്ടി എൻജിനീയർ ശ്രീനിവാസൻ ലൂക്കിന്റെ നേതൃത്വത്തിലാണ് റെയിൽവേ അധികൃതർ പാലം പരിശോധിച്ചത്. സംരക്ഷണ ഭിത്തി തകർന്ന ഭാഗം അടിയന്തരമായി കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. പാലത്തിന്റെ 4 ഭാഗവും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തും
നിലമ്പൂർ – ഷൊർണൂർ പാത നവീകരണത്തിന്റെ ഭാഗമായാണ് മേൽപാലത്തിന്റെ ഇരു ഭാഗവും മണ്ണെടുത്ത് വീതി കൂട്ടിയത്. ചെരിച്ചു മണ്ണെടുത്ത ഭാഗത്ത് കല്ല് നിരത്തി ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ മതിയായ വീതിയില്ലാതെയാണ് കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി കെട്ടിയത്.
മഴ പെയ്തതോടെ ഭിത്തിയുടെ അടിഭാഗം തകർന്ന് മണ്ണിടിയുകയായിരുന്നു.അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർമാരായ എം.മനോജ്, ജോൺ ക്ലമന്റ്, പഞ്ചായത്ത് പ്രസിഡന്റ് സി.ടി.ജസീന എന്നിവരും കൂടെയുണ്ടായിരുന്നു. അടുത്ത ദിവസം തന്നെ കോൺക്രീറ്റ് പണികൾ തുടങ്ങുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
