മാളുകളിൽ പാർക്കിങ് ഫീസ് ഈടാക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് നഗരസഭ

Share to


Perinthalmanna Radio
Date: 13-05-2026

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിലെ പുതിയ മാളുകളിൽ എത്തുന്ന ഉപഭോക്താക്കളിൽ നിന്ന് വാഹനങ്ങൾ നിർത്തിയിടാൻ പണം ഈടാക്കുന്നത് നഗരസഭയുടെ അനുമതി ഇല്ലാതെയെന്ന് നഗരസഭ. ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് മറുപടിയായാണ് നഗരസഭ അസിസ്റ്റൻ്റ് എൻജിനീയർ കെ. ആർ. രാജേഷ് വിവരം നൽകിയത്. അതേസമയം, എന്തു നടപടി സ്വീകരിച്ചെന്ന ചോദ്യത്തിന് നടപടി സ്വീകരിച്ചു വരുന്നു എന്ന ഒഴുക്കൻ മറുപടിയാണ് നഗരസഭ നൽകി യത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊതു ജനങ്ങളിൽ നിന്നും വിവിധ രാഷ്ട്രീയ യുവജന സംഘടനകളിൽ നിന്നും കടുത്ത എതിർപ്പാണ് ഉയരുന്നത്. നഗരസഭയുടെ അനുമതിയോടെയാണ് പാർക്കിങ് ഫീസ് ഈടാക്കുന്നതെന്ന പ്രചാരണവുമുണ്ട്. അതിനിടെ, ദേശീയ പാതയിൽ പൊതുസ്ഥലം വാഹനങ്ങൾക്ക് നിർത്തിയിടാൻ രേഖപ്പെടുത്തിയത് കൂടുതൽ എതിർപ്പിനിടയാക്കി. കെട്ടിട നിർമാണ അനുമതി നൽകുകയും കെട്ടിട നികുതി പിരിക്കുകയും ചെയ്യുന്ന തദ്ദേശ സ്ഥാപനമെന്ന നിലയിൽ നഗരസഭയാണ് ഇതു സംബന്ധിച്ച നടപടികൾ കൈക്കൊള്ളേണ്ടത്.

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്കുള്ള മറുപടിയിൽ തങ്ങളൊരുവിധ അനുമതിയും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നഗരസഭ. ഇതു സംബന്ധിച്ച് നഗരസഭക്ക് നേരത്തേ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇടപെടാൻ കൂട്ടാക്കിയിട്ടില്ല. നടപടികൾ സ്വീകരിച്ചു വരുന്നു എന്നും വിവരാവകാശ പ്രവർത്തകൻ അനിൽ ചന്ത്രത്തിന് നൽകിയ മറുപടിയിൽ നഗരസഭ അധികൃതർ വ്യക്തമാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *