ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും; എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15ന് തന്നെ
Perinthalmanna RadioDate: 13-05-2026 കേരളത്തില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, സംസ്ഥാനത്തെ ഭരണപരമായ സ്തംഭനം ഒഴിവാക്കാന്‍ ഉന്നതതല ഇടപെടലുമായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ വൈകുന്ന സാഹചര്യത്തില്‍, സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളും മണ്‍സൂണ്‍ മുന്നൊരുക്കങ്ങളും വിലയിരുത്തി. വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടു.സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് തന്നെ പ്രഖ്യാപിക്കാന്‍ പരീക്ഷാ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്...





