താഴെ പൂപ്പലം- റെയിൽവേ റോഡ് നാട്ടുകാരുടെ കൂട്ടായ്മയിൽ യാഥാർത്ഥ്യമായി

Share to


Perinthalmanna Radio
Date: 28-05-2026

അങ്ങാടിപ്പുറം: ജനകീയ പങ്കാളിത്തത്തോടെ നിർമ്മാണം പൂർത്തീകരിച്ച അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ താഴെ പൂപ്പലം- റെയിൽവേ റോഡിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ റോഡ് നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ മിസ്‌രിയ വി.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പാതയുടെ മൂന്നര മീറ്റർ ഭാഗം മാത്രമാണ് നിർമ്മിക്കാൻ സാധിച്ചിരുന്നത്. തുടർന്ന്, പ്രസിഡൻസി ഗ്രൂപ്പിലെ ഇബ്രാഹിംക്കയുടെയും കുടുംബത്തിന്റെയും സഹകരണത്തോടെ ബാക്കി വരുന്ന ഏഴ് മീറ്ററോളം ഭാഗത്തെ സൈഡ് കോൺക്രീറ്റും ടാറിങ്ങും പൂർത്തീകരിക്കുകയായിരുന്നു.
ഗതാഗത യോഗ്യമാക്കിയതിന് പുറമെ റോഡിന്റെ സൗന്ദര്യവൽക്കരണവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാതയോരങ്ങളിൽ സുരക്ഷാ കൈവരികൾ സ്ഥാപിക്കുകയും പൂച്ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്തു.

നാടിന്റെ വികസനത്തിനും ജനങ്ങളുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പൊതുജനങ്ങളും സാമൂഹിക പ്രവർത്തകരും ഈ രീതിയിൽ കൈകോർക്കുന്നത് ഏറെ മാതൃകാപരമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മാതൃകാപരമായ ഈ പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ നൽകിയ പ്രസിഡൻസി ഗ്രൂപ്പിലെ ഇബ്രാഹിംക്കയ്ക്കും കുടുംബത്തിനും ഗ്രാമ പഞ്ചായത്ത് അധികൃതർ പ്രത്യേക നന്ദി രേഖപ്പെടുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *