ദേശീയപാതയിലെ അനധികൃത പാർക്കിംഗ്; അപകടങ്ങൾ പതിവാകുന്നു

Share to


Perinthalmanna Radio
Date: 02-06-2026

അങ്ങാടിപ്പുറം: ദേശീയ പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടുള്ള ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗ് തുടരുന്നു. ഇതുമൂലം പ്രദേശത്ത് വാഹനാപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ അങ്ങാടിപ്പുറത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് വീണ്ടും അപകടമുണ്ടായി. താമരശ്ശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

അങ്ങാടിപ്പുറം ബിവറേജസ് കോർപ്പറേഷനിലേക്ക് ലോഡുമായി എത്തുന്ന ലോറികളാണ് ഇത്തരത്തിൽ അലക്ഷ്യമായി റോഡരികിൽ നിർത്തിയിടുന്നത്. ബിവറേജസിൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കാത്തതിനാൽ ആഴ്ചകളോളമാണ് ഡ്രൈവർമാർ പോലുമില്ലാതെ ഈ ലോറികൾ പാതയോരത്ത് കിടക്കുന്നത്. രാത്രി കാലങ്ങളിൽ ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്ക് ഈ ലോറികൾ പെട്ടെന്ന് കാണാൻ കഴിയാത്തതാണ് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നത്.

മുൻപും ഈ ഭാഗത്ത് സമാനമായ രീതിയിൽ അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. മാധ്യമങ്ങൾ നിരന്തരം ഈ വിഷയം റിപ്പോർട്ട് ചെയ്തിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പോലീസ് വാഹനത്തിലിരുന്ന് ഫോട്ടോ എടുത്ത് പിഴ ഈടാക്കുന്നതല്ലാതെ അനധികൃത പാർക്കിങ്ങിനെതിരെ ശാശ്വതമായ പരിഹാരം കാണാൻ അധികാരികൾ തയ്യാറാകുന്നില്ല. വലിയ ദുരന്തങ്ങൾ ആവർത്തിക്കുന്നതിന് മുൻപ് അധികൃതർ കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *