ദേശീയപാതയിലെ അനധികൃത പാർക്കിംഗ്; അപകടങ്ങൾ പതിവാകുന്നു
Perinthalmanna RadioDate: 02-06-2026 അങ്ങാടിപ്പുറം: ദേശീയ പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടുള്ള ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗ് തുടരുന്നു. ഇതുമൂലം പ്രദേശത്ത് വാഹനാപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ അങ്ങാടിപ്പുറത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് വീണ്ടും അപകടമുണ്ടായി. താമരശ്ശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അങ്ങാടിപ്പുറം ബിവറേജസ് കോർപ്പറേഷനിലേക്ക് ലോഡുമായി എത്തുന്ന ലോറികളാണ് ഇത്തരത്തിൽ അലക്ഷ്യമായി റോഡരികിൽ നിർത്തിയിടുന്നത്. ബിവറേജസിൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കാത്തതിനാൽ ആഴ്ചകളോളമാണ് ഡ്രൈവർമാർ പോലുമില്ലാതെ ഈ ലോറികൾ പാതയോരത്ത് കിടക്കുന്നത്. രാത്രി കാലങ്ങളിൽ ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്ക് ഈ ലോറികൾ പെട്ടെന്ന് കാണാൻ കഴിയാത്തതാണ് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നത്.മുൻപും ഈ ഭാഗത്ത് സമാനമായ രീതിയിൽ അപകടങ്ങളും മരണങ്ങളും സംഭവിച്ച...





