
Perinthalmanna Radio
Date: 03-06-2026
മങ്കട: പാണ്ടിക്കാട് നിന്നും അപകടകരമായ രീതിയിൽ ഓടിച്ചു പോന്ന ലോറി മങ്കട കർക്കിടകത്ത് വെച്ച് പോലീസും നാട്ടുകാരും ചേർന്ന് തടഞ്ഞു പിടിച്ചു. പാതയിൽ ഉടനീളം നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് ലോറി നിർത്താതെ മുന്നോട്ട് പോയത്.
യാത്രക്കിടയിൽ തടയാൻ ശ്രമിച്ച പോലീസ് വാഹനത്തെപ്പോലും ലോറി ഡ്രൈവർ ഇടിച്ചിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോറിയുടെ അപകടകരമായ പാച്ചിലിനിടയിൽ നിരവധി വാഹന യാത്രികരും കാൽനടക്കാരും അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ലോറി ഇടിച്ചതിനെ തുടർന്ന് മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ശക്തമായ ശ്രമത്തിനൊടുവിലാണ് ലോറി തടയാനായത്.
ബലപ്രയോഗത്തിലൂടെയാണ് ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് നിലവിൽ കൃത്യമായ പരിശോധന നടത്തി വരികയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
