
Perinthalmanna Radio
Date: 04-06-2026
പെരിന്തൽമണ്ണ: ബൈപ്പാസ് ജംഗ്ഷനിലെ രൂപപ്പെട്ടിരിക്കുന്ന കുഴി കാരണം ഈ ഭാഗത്ത് ഗതാഗതക്കുരുക്കും അപകട ഭീഷണിയും ഇരട്ടിയാകുന്നു. നാല് പ്രധാന റോഡുകൾ സന്ധിക്കുന്ന ആയിഷ ബൈപ്പാസ് ജംഗ്ഷനോട് ചേർന്നുള്ള ബൈപ്പാസ് റോഡിലാണ് യാത്രക്കാരെ ദുരിതത്തിൽ ആഴ്ത്തി കൊണ്ടാണ് പുതിയ കുഴി രൂപപ്പെട്ടിട്ടുള്ളത്. റോഡിന്റെ വലിയൊരു ഭാഗം തകർന്ന് മെറ്റലുകൾ ഇളകിമാറി വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ് നിലവിലുള്ളത്.
അങ്ങാടിപ്പുറം ഭാഗത്തു നിന്നും ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് ഇതു കാരണം ഏറെ ബുദ്ധിമുട്ടുന്നത്. ജംഗ്ഷനിലെ ഈ കുഴി കാരണം വാഹനങ്ങൾക്ക് വേഗത തീരെ കുറച്ച് പതുക്കെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുന്നുള്ളൂ. പല വാഹനങ്ങളും കുഴിയിൽ വീഴാതിരിക്കാൻ വേണ്ടി റോഡിന്റെ നടുവും കഴിഞ്ഞ്, എതിർ ദിശയിലൂടെ (റോങ് സൈഡ്) ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കാൻ കാരണമാകുന്നുണ്ട്. എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളുമായി ഇവ മുഖാമുഖം വരുന്നത് വലിയ അപകടസാധ്യതയാണ് ഇവിടെ ഉയർത്തുന്നത്.
മഴ പെയ്യുന്നതോടെ കുഴിയിൽ വെള്ളം നിറയുന്നത് ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ കെണിയായി മാറുകയാണ്. പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വരുന്നത് കാരണം ഇരുചക്ര വാഹനങ്ങൾ മറിയാനും സാധ്യത ഏറെയാണ്. തിരക്കേറിയ സമയങ്ങളിൽ ഈ കുഴി മൂലം വാഹനങ്ങളുടെ നീണ്ട നിരയാണ് ബൈപ്പാസ് റോഡിലും ജംഗ്ഷനിലും അനുഭവപ്പെടുന്നത്. അപകടങ്ങൾ വർദ്ധിക്കുന്നതിന് മുൻപ് തന്നെ ഈ കുഴി അടിയന്തരമായി ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
