പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത് 4,44,124 പേർ

Share to


Perinthalmanna Radio
Date: 04-06-2026

പ്ലസ് വൺ പ്രവേശനത്തിന് മുഖ്യഘട്ടത്തിലേക്ക് അപേക്ഷിച്ചത് 4,44,124 പേർ. അപേക്ഷകരിൽ 4,14,470 പേരാണ് എസ്എസ്എൽസി പാസായവർ. 19,890 പേർ സിബിഎസ്ഇ , 2083 പേർ ഐസിഎസ്ഇ , 7681 പേർ മറ്റുള്ളവ എന്നീ വിഭാഗങ്ങളിലാണ്.

ട്രയൽ അലോട്മെന്റ് 8ന് പ്രസിദ്ധീകരിക്കും. 15ന് ആണ് ആദ്യ അലോട്മെന്റ്. മുഖ്യ ഘട്ടത്തിലെ 3 അലോട്മെന്റിന് ശേഷം ജൂലൈ 2ന് ക്ലാസുകൾ ആരംഭിക്കും. ജൂലൈ 13 മുതൽ സപ്ലിമെന്ററി പ്രവേശന നടപടികൾ ആരംഭിക്കും. പ്ലസ് വണ്ണിന് കൂടുതൽ അപേക്ഷകർ ഇത്തവണയും മലപ്പുറം ജില്ലയിൽ തന്നെ; 82,678 . കോഴിക്കോട്(46,979), പാലക്കാട് (44,117) ജില്ലകളാണ് അടുത്ത സ്ഥാനങ്ങളിൽ. മറ്റു ജില്ലകളിലെല്ലാം നാൽപതിനായിരത്തിൽ താഴെ അപേക്ഷകരെ ഉള്ളൂ. ഇടുക്കി(11420), വയനാട്(11790), പത്തനംതിട്ട(12081), കാസർകോട്(20431) ജില്ലകളിലാണ് കുറവ് അപേക്ഷകർ. പട്ടിക ക്ഷേമ വകുപ്പിനു കീഴിലുള്ള 6 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 1996 പേർ അപേക്ഷിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *