പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ കുഴി; ഗതാഗതക്കുരുക്ക് ഇരട്ടിയാകുന്നു
Perinthalmanna RadioDate: 04-06-2026 പെരിന്തൽമണ്ണ: ബൈപ്പാസ് ജംഗ്ഷനിലെ രൂപപ്പെട്ടിരിക്കുന്ന കുഴി കാരണം ഈ ഭാഗത്ത് ഗതാഗതക്കുരുക്കും അപകട ഭീഷണിയും ഇരട്ടിയാകുന്നു. നാല് പ്രധാന റോഡുകൾ സന്ധിക്കുന്ന ആയിഷ ബൈപ്പാസ് ജംഗ്ഷനോട് ചേർന്നുള്ള ബൈപ്പാസ് റോഡിലാണ് യാത്രക്കാരെ ദുരിതത്തിൽ ആഴ്ത്തി കൊണ്ടാണ് പുതിയ കുഴി രൂപപ്പെട്ടിട്ടുള്ളത്. റോഡിന്റെ വലിയൊരു ഭാഗം തകർന്ന് മെറ്റലുകൾ ഇളകിമാറി വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ് നിലവിലുള്ളത്.അങ്ങാടിപ്പുറം ഭാഗത്തു നിന്നും ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് ഇതു കാരണം ഏറെ ബുദ്ധിമുട്ടുന്നത്. ജംഗ്ഷനിലെ ഈ കുഴി കാരണം വാഹനങ്ങൾക്ക് വേഗത തീരെ കുറച്ച് പതുക്കെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുന്നുള്ളൂ. പല വാഹനങ്ങളും കുഴിയിൽ വീഴാതിരിക്കാൻ വേണ്ടി റോഡിന്റെ നടുവും കഴിഞ്ഞ്, എതിർ ദിശയിലൂടെ (റോങ് സൈഡ്) ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇ...





