ഹോമിയോ ആശുപത്രിയിൽ നന്മമരങ്ങൾ പരിപാലിക്കാനെത്തി പരിയാപുരം സ്‌കൂൾ വിദ്യാർഥികൾ

Share to


Perinthalmanna Radio
Date: 06-06-2026

അങ്ങാടിപ്പുറം : പരിയാപുരത്തുള്ള ഗവ. ഹോമിയോ ആശുപത്രി വളപ്പിലെ തണൽമരങ്ങൾക്ക് ചുവട്ടിലിരുന്നപ്പോൾ പരിയാപുരം സെയ്ന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥികൾ നിറഞ്ഞ സന്തോഷത്തിലായിരുന്നു.

ഭൂമിക്ക് തണലൊരുക്കുമെന്ന് പ്രതിജ്ഞയെടുത്ത് പത്തുവർഷംമുൻപ് പരിയാപുരം സെയ്ന്റ്് മേരീസ് സ്‌കൂളിലെ വിദ്യാർഥികൾ നട്ടുപിടിപ്പിച്ചവയാണ് ഹോമിയോ ആശുപത്രിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന കുമിഴും മന്ദാരവും മഹാഗണിയും ലക്ഷ്മിതരുവും.

സ്‌കൂളിലെ വിവിധ ക്ലബ് പ്രതിനിധികളായ കുട്ടികൾ തണൽമരങ്ങൾക്ക് ചുവട്ടിലിരുന്ന് പത്താംവർഷം ആഘോഷമാക്കി. പരിസരം ശുചിയാക്കി, വൃക്ഷങ്ങളെ പരിചരിച്ചു. പുതുതായി റമ്പുട്ടാൻ തൈയും നട്ടു.

തൈ നട്ട് ബ്ലോക്ക്പഞ്ചായത്തംഗം അനിൽ പുലിപ്ര പഞ്ചായത്തംഗം ഏലിയാമ്മ തോമസ് എന്നിവർ ചേർന്ന് നന്മമരങ്ങളുടെ പത്താംവർഷം ഉദ്ഘാടനംചെയ്തു.

പ്രഥമാധ്യാപിക ജെ. ലിറ്റി തെരേസ്, ക്ലബ് കോഡിനേറ്റർമാരായ മനോജ് വീട്ടുവേലിക്കുന്നേൽ, സേവ്യർ എം. ജോസഫ്, സ്‌കൗട്ട്‌സ് മാസ്റ്റർമാരായ ശ്രീജ ജോസഫ്, എം. റിമ്മി രാജ്, പി.ജി. ജോസഫ്, ക്ലബ് ഭാരവാഹികളായ എസ്. ശ്രീകാർത്തിക, മരിയ ബിജു, ഷബാഹത്ത്, എം. അർജുൻ കൃഷ്ണ, എം. സാൻജോ സന്തോഷ്, അശ്വിൻ മനീഷ്, ജവാന ജയിൻ, ടി. ജിത്യ, അന്ന ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വംനൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *