
Perinthalmanna Radio
Date: 09-06-2026
പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷി ക്കേ, ജില്ലയിൽ 74 സർവിസുകളിൽ ഈ സൗകര്യം ലഭിക്കും. ടൗൺ ടു ടൗൺ (ടി.ടി) സർവിസ്, ഗ്രാമ വണ്ടികൾ എന്നിവയടക്കമാണ് 74 സർവിസുകളിൽ സൗജന്യയാത്ര ചെയ്യാനാകുക.
ടി.ടി സർവിസുകളും ഓർഡനറി വിഭാഗത്തിലാണ് ഉൾപ്പെടുക. ഇതിന് പുറമെ മൂന്ന് ഗ്രാമ വണ്ടികളും ജില്ലയിൽ സർവിസ് നടത്തുന്നുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽ 23, നിലമ്പൂർ ഡിപ്പോയിൽ 14, മലപ്പുറം ഡിപ്പോയിൽ 19, പൊന്നാനി ഡിപ്പോയിൽ 18 സർവിസുകളിലുമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക. യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാവിഭാഗം സ്ത്രീകൾക്കും സൗജന്യയാത്ര ചെ യ്യാനാകും. അതേ സമയം പെരിന്തൽമണ്ണ, നിലമ്പൂർ, മലപ്പുറം, പൊന്നാനി ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി. സിയില്ലാത്ത റൂട്ടുകൾ നിരവധിയാണ്.
അതു കൊണ്ട് തന്നെ സ്ഥിരം സർവിസുള്ള റൂട്ടിലെ സ്ത്രീകൾക്ക് മാത്രമാകും സൗജന്യ യാത്ര. വളാഞ്ചേരി, കോട്ടയ്ക്കൽ, തിരൂർ, കുറ്റിപ്പുറം, പൊന്നാനി ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ പെരിന്തൽമണ്ണയിൽ നിന്ന് നിലവിൽ കെ.എസ്.ആർ.ടി സർവിസില്ല. പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടാണ് സർവിസില്ലാത്തതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മുൻപ് പത്തോളം കെ.എ സ്.ആർ.ടി.സി സർവിസുകൾ ഉണ്ടായിരുന്ന പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ കൊവിഡിന് ശേഷമാണ് സർവിസുകൾ പൂർണമായി നിർത്തലാക്കിയത്. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവും സ്വകാര്യ വാഹനങ്ങൾ വർധിച്ചതും കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരുടെ യും ബസുകളുടെയും കുറവുമാണ് വളാഞ്ചേരി റൂട്ടിൽ കെ.എസ്ആർ.ടി.സി ഓടിക്കാത്തതിന് കാരണം. കുറ്റിപ്പുറം വഴി പെരിന്തൽമണ്ണ പൊന്നാനി കെ.എസ്.ആർ.ടി.സി സർവിസ് മുമ്പുണ്ടായിരുന്നതും ഇപ്പോഴില്ല.
കോട്ടയ്ക്കൽ, തിരൂർ ഭാഗത്തേക്കും പെരിന്തൽമണ്ണയിൽ നിന്ന് സർവിലില്ല. ഓർഡിനറി കാറ്റഗറിയിൽ നാല് സർവിസുകളാണ് പെരിന്തൽ മണ്ണ ഡിപ്പോയിൽ നിന്ന് നിലവിലുള്ളത്. തിരുവിഴാംകുന്ന് മൂന്ന്, മർക്കസ് നോളജ് സിറ്റി ഒന്ന്. ഓർഡിനറി ബസുകൾ. ടി.ടി കാറ്റഗറിയിൽ വരുന്ന 17 സർവിസുകൾ പെരിന്തൽമണ്ണയിൽ നിന്നുണ്ട്. പാലക്കാട് കോഴിക്കോട് 12, പെരിന്തൽമണ്ണ ഗൂഡല്ലൂർ അഞ്ച്, എന്നിവയാണവ.
ഓർഡിനറി, ഓർഡിനറി ടി .ടി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുന്നതെ ങ്കിൽ പാലക്കാട്- കോഴിക്കോ ട് റൂട്ടിൽ യാത്ര ചെയ്യുന്ന സ്ത്രീ കൾക്കാണ് ഗുണഫലം പൂർണമായും ലഭിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
