
Perinthalmanna Radio
Date: 11-06-2026
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ -ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാട് പള്ളിപ്പടിക്ക് സമീപത്തെ വളവിൽ ഒരാഴ്ചയായി കുടുങ്ങി കിടക്കുന്ന ചരക്കു ലോറി ഇനിയും മാറ്റിയില്ലെന്ന് പരാതി. ലോറിയുടെ ആക്സിൽ ബോക്സ് തകരാറിലായതിനെ തുടർന്നാണ് ലോറി റോഡിൽപെട്ടത്. വലിയ ഭാരം വഹിച്ചു വന്ന ലോറി വളവിൽ തകരാറിൽ ആവുകയായിരുന്നു. ആന്ധ്രയിൽ നിന്ന് മലപ്പുറത്തേക്ക് ഭക്ഷ്യ ധാന്യവുമായി വന്ന ലോറിയാണിത്. കയറ്റവും ഇറക്കവും ഉള്ള ഈ ഭാഗത്ത് മറ്റ് വാഹനങ്ങൾക്ക് വലിയ തടസ്സമായി ലോറി മാറിയിട്ടുണ്ട്. ഗതാഗത കുരുക്കും അപകട സാധ്യതയുമുള്ള സാഹചര്യത്തിൽ ലോറി മാറ്റാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
