Tag: 110626

ഷൊർണൂർ നിലമ്പൂർ പാതയിൽ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് റെയിൽവേ ജനറൽ മാനേജർ<br>
Local

ഷൊർണൂർ നിലമ്പൂർ പാതയിൽ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് റെയിൽവേ ജനറൽ മാനേജർ

Perinthalmanna RadioDate: 11-06-2026 അങ്ങാടിപ്പുറം: ഷൊർണൂർ - നിലമ്പൂർ റെയിൽവേ ലൈൻ നിലവിൽ വന്നതിന്റെ ശതാബ്ദി വർഷത്തിൽ യാത്രക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിശോധിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്, പി.പി.സുനീർ എംപിക്ക് ഉറപ്പ് നൽകി.യാത്രക്കാരിൽ നിന്നുളള വരുമാന അടിസ്ഥാനത്തിൽ ആദ്യ 45 റെയിൽവേ സ്റ്റേഷനുകളിൽ നിലമ്പൂർ റോഡും അങ്ങാടിപ്പുറവും ഇടംപിടിച്ചതോടെ ഷൊർണൂർ നിലമ്പൂർ പാതയുടെ വികസന പ്രവർത്തനങ്ങൾക്കു പ്രസക്തി വർധിച്ചുവെന്നും പ്രവൃത്തി പൂർത്തിയാകുന്നതോടെ ഈ റൂട്ടിൽ കൂടുതൽ എക്സ്പ്രസ്-മെമു ട്രെയിനുകൾ ഓടിക്കുന്നതിലൂടെയും യാത്രക്കാർക്കുളള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെയും റെയിൽവേ ലൈൻ അതിന്റെ പരമാവധി ശേഷിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും എംപി, ജനറൽ മാനേജർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.2024-25 വർഷത്തെ പ്രവൃത്തികളിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം, വാണിയമ്പലം റെയിൽവേ സ്റ്റേഷന...
പട്ടിക്കാട്– ഒറവംപുറം റോഡിൽ അപകടങ്ങൾ തുടർകഥയാകുന്നു; ഒരു വർഷത്തിനിടെ പൊലിഞ്ഞത് 5 ജീവനുകൾ
Local

പട്ടിക്കാട്– ഒറവംപുറം റോഡിൽ അപകടങ്ങൾ തുടർകഥയാകുന്നു; ഒരു വർഷത്തിനിടെ പൊലിഞ്ഞത് 5 ജീവനുകൾ

Perinthalmanna RadioDate: 11-06-2026 കീഴാറ്റൂർ: പെരിന്തൽമണ്ണ- ഊട്ടി സംസ്ഥാന പാതയുടെ ഭാഗമായ പട്ടിക്കാട്– ഒറവംപുറം റോഡ് യാത്രക്കാരുടെ ജീവനെടുക്കുന്ന മരണക്കെണിയായി മാറുന്നു. നിത്യേനയെന്നോണം ചെറുതും വലുതുമായ വാഹനാപകടങ്ങളാണ് ഈ 7 കിലോമീറ്റർ ദൂരത്തിനുള്ളിൽ ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം അഞ്ച് പേരുടെ ജീവനാണ് ഈ റോഡിൽ പൊലിഞ്ഞത്. കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റതാണ് ഈ പാതയിലെ ഒടുവിലത്തെ സംഭവം.അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷം റോഡ് റബറൈസ് ചെയ്ത് നവീകരിച്ചിരുന്നെങ്കിലും, എസ്റ്റിമേറ്റ് തുക കുറവാണെന്ന കാരണം പറഞ്ഞ് രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാൻ തക്ക വീതി മാത്രമാണ് റോഡിന് നൽകിയത്. ഈ വീതിക്കുറവാണ് നിത്യേനയുള്ള അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്.ഏറെ ഗതാഗതത്തിരക്കുള്ള ഈ ...
ആനമങ്ങാട് റോഡിൽ കുടുങ്ങിയ ചരക്കുലോറി ഒരാഴ്ചയായിട്ടും മാറ്റിയില്ല<br>
Local

ആനമങ്ങാട് റോഡിൽ കുടുങ്ങിയ ചരക്കുലോറി ഒരാഴ്ചയായിട്ടും മാറ്റിയില്ല

Perinthalmanna RadioDate: 11-06-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ -ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാട് പള്ളിപ്പടിക്ക് സമീപത്തെ വളവിൽ ഒരാഴ്ചയായി കുടുങ്ങി കിടക്കുന്ന ചരക്കു ലോറി ഇനിയും മാറ്റിയില്ലെന്ന് പരാതി. ലോറിയുടെ ആക്സിൽ ബോക്സ് തകരാറിലായതിനെ തുടർന്നാണ് ലോറി റോഡിൽപെട്ടത്. വലിയ ഭാരം വഹിച്ചു വന്ന ലോറി വളവിൽ തകരാറിൽ ആവുകയായിരുന്നു. ആന്ധ്രയിൽ നിന്ന് മലപ്പുറത്തേക്ക് ഭക്ഷ്യ ധാന്യവുമായി വന്ന ലോറിയാണിത്. കയറ്റവും ഇറക്കവും ഉള്ള ഈ ഭാഗത്ത് മറ്റ് വാഹനങ്ങൾക്ക് വലിയ തടസ്സമായി ലോറി മാറിയിട്ടുണ്ട്. ഗതാഗത കുരുക്കും അപകട സാധ്യതയുമുള്ള സാഹചര്യത്തിൽ ലോറി മാറ്റാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്...
ഇനി ഉറക്കമില്ലാത്ത രാത്രികൾ; ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്<br>
Local

ഇനി ഉറക്കമില്ലാത്ത രാത്രികൾ; ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്

Perinthalmanna RadioDate: 11-06-2026 പുൽമൈതാനങ്ങളെ തീപിടിപ്പിക്കുന്ന ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങി ലോകം. ഇത്തവണ മൂന്ന് രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളാണ് വേദിയാകുക. മാത്രമല്ല, ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ആകെയുള്ള 12 ഗ്രൂപ്പുകളിലായി ആകെ 104 മത്സരങ്ങൾ ഈ ലോകകപ്പിൽ അരങ്ങേറും. ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ (ഗ്രൂപ്പ് എ) നേരിടും. ഇന്ത്യൻ സമയം ജൂൺ 12 പുലർച്ചെ 12:30-നാണ് മത്സരം ആരംഭിക്കുക. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങൾക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ചരിത്രനേട്ടം ഇതോടെ എസ്റ്റാഡിയോ ആസ്ട...
കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു; 43കാരന്‍റെ പരിശോധനാഫലം പോസിറ്റീവ്<br>
Local

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു; 43കാരന്‍റെ പരിശോധനാഫലം പോസിറ്റീവ്

Perinthalmanna RadioDate: 11-06-2026 കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരന്റെ പരിശോധനാഫലം പോസിറ്റീവെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് പോസിറ്റീവായത്. കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രതയോടെ ആരോഗ്യവകുപ്പ്., സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞു.ഇടവേളക്കുശേഷം വീണ്ടും നിപ സ്ഥിരീകരിച്ചതിൻ്റെ ഭീതിയിലും ജാഗ്രതയിലുമാണ് കോഴിക്കോട്. രാമനാട്ടുകര നഗരസഭ പരിധിയിലെ 43 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ പരിശോധനാഫലം പോസിറ്റിവായതിനെ തുടർന്ന് രോഗിയെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.രോഗിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരോട് മുഴുവൻ ക്വാറന്റ...