പട്ടിക്കാട്– ഒറവംപുറം റോഡിൽ അപകടങ്ങൾ തുടർകഥയാകുന്നു; ഒരു വർഷത്തിനിടെ പൊലിഞ്ഞത് 5 ജീവനുകൾ

Share to


Perinthalmanna Radio
Date: 11-06-2026

കീഴാറ്റൂർ: പെരിന്തൽമണ്ണ- ഊട്ടി സംസ്ഥാന പാതയുടെ ഭാഗമായ പട്ടിക്കാട്– ഒറവംപുറം റോഡ് യാത്രക്കാരുടെ ജീവനെടുക്കുന്ന മരണക്കെണിയായി മാറുന്നു. നിത്യേനയെന്നോണം ചെറുതും വലുതുമായ വാഹനാപകടങ്ങളാണ് ഈ 7 കിലോമീറ്റർ ദൂരത്തിനുള്ളിൽ ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം അഞ്ച് പേരുടെ ജീവനാണ് ഈ റോഡിൽ പൊലിഞ്ഞത്. കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റതാണ് ഈ പാതയിലെ ഒടുവിലത്തെ സംഭവം.

അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷം റോഡ് റബറൈസ് ചെയ്ത് നവീകരിച്ചിരുന്നെങ്കിലും, എസ്റ്റിമേറ്റ് തുക കുറവാണെന്ന കാരണം പറഞ്ഞ് രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാൻ തക്ക വീതി മാത്രമാണ് റോഡിന് നൽകിയത്. ഈ വീതിക്കുറവാണ് നിത്യേനയുള്ള അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്.

ഏറെ ഗതാഗതത്തിരക്കുള്ള ഈ പാത വീതികൂട്ടി അപകടങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. യാത്രക്കാരുടെയും പ്രദേശ വാസികളുടെയും ജീവന് ഭീഷണിയായ ഈ റോഡിന്റെ വീതി അടിയന്തരമായി കൂട്ടി അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *