
Perinthalmanna Radio
Date: 13-06-2026
മലപ്പുറം : കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ ജില്ലയിൽ നിന്ന് നാലു പേർ. എല്ലാവരും ‘ലോ റിസ്ക്’ വിഭാഗത്തിലാണ്. ജില്ലയിൽ നിന്ന് ഒരാളുടെ സ്രവം മാത്രമാണ് പരിശോധനയ്ക്കയച്ചത്. അതേസമയം നിപ്പയുടെ പേരിൽ അഭ്യൂഹങ്ങൾ പരത്തരുതെന്നും അനാവശ്യ ഭീതി സൃഷ്ടിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നിപ്പ സ്ഥിരീകരിച്ച യുവാവിന്റെ നാടിനോടു ചേർന്ന, വാഴയൂർ പഞ്ചായത്തിൽ ഇന്നലെ ആരോഗ്യ വകുപ്പ് 14 സംഘങ്ങളായി തിരിഞ്ഞ് പനി സർവേ നടത്തി. രണ്ടു വാർഡുകളിലായിരുന്നു വ്യാപക പരിശോധന. ആർക്കും നിപ്പ ലക്ഷണങ്ങളില്ല. ആവശ്യമെങ്കിൽ കൂടുതൽ വാർഡുകളിൽ സർവേ നടത്തും
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
