Tag: 130626

ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് യാഥാർത്ഥ്യത്തിലേക്ക്

Local

ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് യാഥാർത്ഥ്യത്തിലേക്ക്

Perinthalmanna RadioDate: 13-06-2026 പെരിന്തൽമണ്ണ: വർഷങ്ങളായി പൊതുജനങ്ങൾ കാത്തിരിക്കുന്ന ഓരാടംപാലം - മാനത്തുമംഗലം ബൈപ്പാസ് ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. അങ്ങാടിപ്പുറത്തെ കടുത്ത ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുന്ന ഈ ബൈപ്പാസ് നിർമ്മാണത്തെക്കുറിച്ച് വരുന്ന ജൂൺ 19-ാം തീയതി നിയമസഭാ ബജറ്റിൽ ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ് മണ്ഡലം പ്രതിനിധി നജീബ് കാന്തപുരം എം.എൽ.എ.പുതുക്കിയ ബജറ്റിൽ ഓരാടംപാലം ബൈപ്പാസ് പദ്ധതി ഉറപ്പായും പരാമർശിക്കപ്പെടുമെന്നും അതിലൂടെ ഈ പദ്ധതിക്ക് ശാപമോക്ഷം ഉണ്ടാകുമെന്നും എം.എൽ.എ അറിയിച്ചു. ബജറ്റ് ചർച്ചയിൽ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പോസിറ്റീവായ മറുപടി ഉണ്ടാകുമെന്നും, പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പ് പൊതുജനങ്ങൾക്ക് നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ അങ്ങാടിപ്പുറം മേഖലയിലെ തീരാത്ത ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്....
നിപ ഭീതിയിൽ ആശ്വാസം; മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ്

Local

നിപ ഭീതിയിൽ ആശ്വാസം; മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ്

Perinthalmanna RadioDate: 13-06-2026 കോഴിക്കോട്: നിപ ഭീതിയിൽ ആശ്വാസമായി പരിശോധനാ ഫലം. നിരീക്ഷണത്തിലുള്ള മൂന്നുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് എന്ന റിപ്പോർട്ട് പുറത്തുവന്നു. നിപ രോഗിയുടെ അടുത്ത സമ്പർക്ക പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പരിശോധന നടന്നത്.നാലുപേരാണ് രോഗിയുടെ അടുത്ത സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ മൂന്നുപേരുടെ പരിശോധനാഫലമാണ് വന്നത്. ഇവർക്ക് കാര്യമായ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിലേയ്ക്ക് ഇന്നലെ മാറ്റിയിരുന്നു. ഇതിനുശേഷമാണ് പരിശോധന നടത്തിയത്. അതേസമയം നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം, വിമർശനങ്ങളുയർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി കെ മുരളീധരൻ നാളെ കോഴിക്കോട്ടേയ്ക്ക് പോവുകയാണ്.ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ ...
പത്തുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

Local

പത്തുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

Perinthalmanna RadioDate: 13-06-2026 പെരിന്തൽമണ്ണ: പുളിങ്കാവ് മല റോഡിൽ പത്ത് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിൽ. ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.അനൂപ് നേതൃത്വം നൽകിയ സംഘത്തിന്റെ പിടിയിലായത്.രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ താമസിക്കുന്ന റൂമിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മുറിയിൽ നിന്ന് കഞ്ചാവും തൂക്കാൻ ഉപയോഗിച്ച ത്രാസും ഒരു മൊബൈൽ ഫോണും കഞ്ചാവു വിറ്റതിലൂടെ ലഭിച്ച 18,645 രൂപയും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച്  ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിൽ എന്നിവിടങ്ങളിലാണ് ഇയാൾ കഞ്ചാവു വിൽപ്പന നടത്തിവന്നത്.ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും വിൽപ്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെകുറിച്...
നിപ്പ സമ്പർക്ക പട്ടികയിൽ ജില്ലയിൽ നിന്ന് 4 പേ

Local

നിപ്പ സമ്പർക്ക പട്ടികയിൽ ജില്ലയിൽ നിന്ന് 4 പേ

Perinthalmanna RadioDate: 13-06-2026 മലപ്പുറം : കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ ജില്ലയിൽ നിന്ന് നാലു പേർ. എല്ലാവരും ‘ലോ റിസ്ക്’ വിഭാഗത്തിലാണ്. ജില്ലയിൽ നിന്ന് ഒരാളുടെ സ്രവം മാത്രമാണ് പരിശോധനയ്ക്കയച്ചത്. അതേസമയം നിപ്പയുടെ പേരിൽ അഭ്യൂഹങ്ങൾ പരത്തരുതെന്നും അനാവശ്യ ഭീതി സൃഷ്ടിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.നിപ്പ സ്ഥിരീകരിച്ച യുവാവിന്റെ നാടിനോടു ചേർന്ന, വാഴയൂർ പഞ്ചായത്തിൽ ഇന്നലെ ആരോഗ്യ വകുപ്പ് 14 സംഘങ്ങളായി തിരിഞ്ഞ് പനി സർവേ നടത്തി. രണ്ടു വാർഡുകളിലായിരുന്നു വ്യാപക പരിശോധന. ആർക്കും നിപ്പ ലക്ഷണങ്ങളില്ല. ആവശ്യമെങ്കിൽ കൂടുതൽ വാർഡുകളിൽ സർവേ നടത്തും ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങള...
കെഎസ്ആർടിസി സൗജന്യയാത്ര: ജില്ലയിൽ കൂടുതൽ നേട്ടം പെരിന്തൽമണ്ണയ്ക്ക്

Local

കെഎസ്ആർടിസി സൗജന്യയാത്ര: ജില്ലയിൽ കൂടുതൽ നേട്ടം പെരിന്തൽമണ്ണയ്ക്ക്

Perinthalmanna RadioDate: 13-06-2026 പെരിന്തൽമണ്ണ: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി നടപ്പിലാക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയിലൂടെ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ നേട്ടം പെരിന്തൽമണ്ണയ്ക്ക്. മലബാറിലെ ടൗൺ ടു ടൗൺ (ടിടി) സർവീസുകൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തരവിറങ്ങിയതോടെയാണ് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നുള്ള ഭൂരിഭാഗം ബസുകളിലും യാത്രാ സൗജന്യമൊരുങ്ങിയത്. പെരിന്തൽമണ്ണയിൽ നിന്ന് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക് സർവീസ് നടത്തുന്ന ടൗൺ ടു ടൗൺ ബസുകളിൽക്കൂടി സൗജന്യം അനുവദിച്ചതോടെ ജില്ലയിലെ വനിതകൾക്ക് അന്തർസംസ്ഥാന യാത്രയും ഇനി പൂർണ്ണമായും സൗജന്യമാകും. ഇത് അതിർത്തി കടന്ന് യാത്ര ചെയ്യുന്ന തമിഴ്നാട്ടിൽ നിന്നുള്ള വനിതകൾക്കും ഏറെ ഉപകാരപ്പെടും.മലപ്പുറം ജില്ലയിലെ നാല് ഡിപ്പോകളിലായി ആകെ 136 സർവീസുകളുള്ളതിൽ 86 എണ്ണത്തിലാണ് യാത്രാസൗജന്യം ലഭിക്കുക. ജില്ലയിൽ ആകെ 63.23% സർവീസുകളിലു...