അങ്ങാടിപ്പുറം- വളാഞ്ചേരി പാതയിലെ അമ്പലപ്പടിയിൽ പാലംപണി നീളുന്നു

Share to


Perinthalmanna Radio
Date: 14-06-2026

കൊളത്തൂർ: തിരക്കേറിയ പാതയിൽ പെരുമഴക്കാലത്ത് അധികൃതർ പാലം പണിക്കിറങ്ങിയതോടെ ജനത്തിന് ദുരിതം. അങ്ങാടിപ്പുറം–വളാഞ്ചേരി റോഡിലെ അമ്പലപ്പടിയിലാണ് ജനം നട്ടം തിരിയുന്നത്.

ജൂൺ ആദ്യവാരം പാലം പണിയും അപ്രോച്ച് റോഡ് നിർമാണവും അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കുമെന്നാണ് അധികൃതർ ഉറപ്പു നൽകിയിരുന്നത്. എന്നാൽ ഇടയ്‌ക്ക് പ്രവൃത്തി ഇഴഞ്ഞു.

ഇതോടെ പാലം പണിയും നീണ്ടു. മഴ കനക്കുന്നതിനു മുൻപ് എല്ലാം തീരുമെന്ന് കരുതി ജനവും സമാധാനിച്ചിരുന്നു. ജൂൺ പകുതിയായിട്ടും പാലം പണി തീരാരായില്ലെന്ന് മാത്രമല്ല, സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം തുറന്നതോടെ വാഹനങ്ങളുടെ എണ്ണം ഇരട്ടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ താൽക്കാലിക റോഡ് ചെളിക്കുളമായി.

വയലിലൂടെ നിർമിച്ച താൽക്കാലിക പാത അപകടക്കെണിയൊരുക്കുകയാണ്. പലപ്പോഴും ചെളിയിൽ വലുതും ചെറുതുമായ വാഹനങ്ങൾ ഈ റോഡിൽ കുടുങ്ങുന്ന സാഹചര്യവുമുണ്ട്. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് പിന്നിട്ടാണ് പെരിന്തൽമണ്ണയിൽ നിന്ന് ഇവിടെ വാഹനങ്ങളെത്തുന്നത്. ഇവിടെ മറ്റൊരു തീരാകുരുക്ക് കൂടിയായതോടെ ജനം നട്ടം തിരിയുകയാണ്. അങ്ങാടിപ്പുറത്തെയും ഇവിടുത്തെയും കുരുക്ക് പിന്നിട്ട് സമയത്ത് ഓടിയെത്താനാകാതെ മിക്ക സ്വകാര്യ ബസുകളും പല ട്രിപ്പുകളും റദ്ദാക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇത് യാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്‌ടിക്കുന്നു.

വാഹനങ്ങൾക്ക് ആശ്രയിക്കാവുന്ന പകരം സംവിധാനം കൊളത്തൂർ തെക്കേക്കര എടയൂർ റോഡാണ്

. ഈ റോഡിലെ വീതി കുറഞ്ഞ പാലത്തിലൂടെ വലിയ വാഹനങ്ങൾ പോകാൻ ഏറെ കഷ്‌ടപ്പെടുകയാണ്. ഇതുമൂലം ഇവിടെയും വാഹനക്കുരുക്ക് തന്നെ. കൊളത്തൂർ–വളാഞ്ചേരി റോഡിന് സമാന്തരമായി ഉപയോഗിക്കാവുന്ന പാതയിലെ അപകടത്തിലുള്ള പാലം പുതുക്കി നിർമിക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. എന്നാൽ നിസ്സംഗത പുലർത്തുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *