
Perinthalmanna Radio
Date: 15-06-2026
പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് സ്ത്രീകൾക്കായി ഒരുക്കുന്ന സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട്- പാലക്കാട് റൂട്ടിലോടുന്ന ബസുകളാണ് പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ സർവീസ് നടത്തിയത്.
രാവിലെ 9 മണിക്ക് പാലക്കാട് ഭാഗത്തേക്കുള്ള ബസ് സർവീസിന്റെ ഉദ്ഘാടനം ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ വനിതാ യാത്രക്കാർക്ക് ടിക്കറ്റ് നൽകി നിർവഹിച്ചു.
പെരിന്തൽമണ്ണ ഡിപ്പോയിലെ 23 കെഎസ്ആർടിസി ബസുകളിലാണ് സ്ത്രീകൾക്ക് ഈ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്നത്. തിരുവാഴാംകുന്ന് ഭാഗത്തേക്കുള്ള 4 ഓർഡിനറി ബസുകളിലും, ഗൂഡല്ലൂർ ഭാഗത്തേക്കുള്ള 5 ടിടി ബസുകളിലും, കോഴിക്കോട്- പാലക്കാട് റൂട്ടിലോടുന്ന 14 ടിടി ബസുകളിലുമാണ് നിലവിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്.
പെരിന്തൽമണ്ണ – വെട്ടത്തൂർ – അലനല്ലൂർ – തിരുവാഴാംകുന്ന് റൂട്ടിലോടുന്ന നാല് കെഎസ്ആർടിസി ബസുകളിലും ഇന്നു മുതൽ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ ലഭ്യമായി തുടങ്ങി. ഇത് വിദ്യാർഥിനികൾക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്കും ഏറെ ആശ്വാസകരമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
