
Perinthalmanna Radio
Date: 18-06-2026
പെരിന്തൽമണ്ണ: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് പെരിന്തൽമണ്ണ. പതിറ്റാണ്ടുകളായി തഴയപ്പെട്ട ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് പദ്ധതിക്ക് ഫണ്ട് അനുവദിക്കുമോ എന്നതാണ് നാട് ഉറ്റുനോക്കുന്നത്.
ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് റോഡ് സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് 80 കോടിയുടെ പ്രൊപ്പോസൽ നജീബ് കാന്തപുരം എം.എൽ.എ. സർക്കാരിൽ സമർപ്പിച്ച ബജറ്റ് പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോക്കൺ തുക അനുവദിക്കുന്നതിൽനിന്ന് മാറി ഫണ്ട് അലോക്കേഷൻ ഉണ്ടാവുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള നിലവിലെ ഏക പ്രായോഗിക പോംവഴിയാണ് ഈ ബൈപ്പാസ് പദ്ധതി.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മോഡുലാർ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണം, ചെറുകര ഗേറ്റ് പാറക്കൽമുക്ക് റോഡ് ഉൾപ്പെടെ വിവിധ റോഡുകളുടെ നവീകരണം, പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസ് റോഡ് നവീകരണം തുടങ്ങിയവയാണ് ബജറ്റ് പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബജറ്റിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിന് അർഹമായ പരിഗണന ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്, ജില്ലാ ആശുപത്രി വികസനമുരടിപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
