പെരിന്തൽമണ്ണയിലെ തോടുകളിൽ മീൻ പിടുത്തക്കാരുടെ ‘പൂരം’

Share to


Perinthalmanna Radio
Date: 18-06-2026

പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് പ്രദേശത്തെ തോടുകളിലും ജലാശയങ്ങളിലും വെള്ളം ഉയർന്നതോടെ മീൻപിടുത്തക്കാരുടെ തിരക്കേറുന്നു. പെരിന്തൽമണ്ണ ബൈപ്പാസ് റോഡിന് സമീപമുള്ള തോട്ടിലാണ് ഇന്നലെ ചൂണ്ടയിട്ട് മീൻ പിടിക്കാൻ മുതിർന്നവരും കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടം തടിച്ചുകൂടിയത്.

മഴ ശക്തി പ്രാപിച്ചതോടെ തോടുകളിൽ ഒഴുക്ക് കൂടുകയും പുഴകളിൽ നിന്ന് മീനുകൾ കൂട്ടത്തതോടെ തോടുകളിലേക്ക് കയറുകയും ചെയ്തതാണ് ചൂണ്ടക്കാരുടെ ചാകരയ്ക്ക് കാരണമായത്. ബൈപ്പാസ് റോഡിലെ ചെറിയ പാലത്തിന് ഇരുവശവും തടിച്ചുകൂടിയ ആളുകൾ മണിക്കൂറുകളോളമാണ് മീൻപിടുത്തത്തിനായി ചിലവഴിക്കുന്നത്.

ചൂണ്ടയിൽ കുടുങ്ങുന്ന മീനുകളെ കാണാനും, മീൻ പിടുത്തത്തിന്റെ ആവേശം പങ്കിടാനും വഴിയാത്രക്കാരും വാഹനങ്ങൾ നിർത്തി ഇവിടെ തടിച്ചു കൂടുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന പ്രവചനം ഉള്ളതിനാൽ വരും ദിവസങ്ങളിലും ഈ ഭാഗങ്ങളിൽ മീൻപിടുത്തക്കാരുടെ തിരക്ക് വർദ്ധിക്കാനാണ് സാധ്യത.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *