ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു

Share to


Perinthalmanna Radio
Date: 19-06-2026

പെരിന്തൽമണ്ണ: പതിറ്റാണ്ടുകളായുള്ള പെരിന്തൽമണ്ണയുടെ കാത്തിരിപ്പിന് ഒടുവിൽ ബജറ്റിൽ ഗ്രീൻ സിഗ്നൽ. വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ പ്രഥമ ഘട്ട സ്ഥലമെടുപ്പ് പൂർത്തിയാക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ടോക്കൺ തുക മാത്രമായി ഒതുങ്ങാതെ സ്ഥലമെടുപ്പ് നടപടികളിലേക്ക് നേരിട്ട് കടക്കാൻ സാധിക്കുന്ന വിധത്തിൽ കൃത്യമായ തുക ബജറ്റിൽ വകയിരുത്തിയത് പദ്ധതിക്ക് വലിയ വേഗത നൽകും.

അങ്ങാടിപ്പുറം ടൗണിലെയും പെരിന്തൽമണ്ണയിലെയും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കാണുന്നതാണ് ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കായി 80 കോടി രൂപയുടെ പ്രൊപ്പോസലാണ് നജീബ് കാന്തപുരം എം.എൽ.എ. സർക്കാരിന് സമർപ്പിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോൾ 10 കോടി രൂപ അനുവദിക്കപ്പെട്ടിരിക്കുന്നത്.

തുക അനുവദിച്ച പശ്ചാത്തലത്തിൽ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട റവന്യൂ നടപടികൾ വരും ദിവസങ്ങളിൽ വേഗത്തിലാകുമെന്നാണ് സൂചന. പെരിന്തൽമണ്ണയുടെ വികസന ചരിത്രത്തിൽ വലിയൊരു നാഴികക്കല്ലാവും ഈ ബൈപ്പാസ് പദ്ധതി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *