മലപ്പുറം ജില്ല വിഭജിക്കുമോ? പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
Perinthalmanna RadioDate: 19-06-2026 മലപ്പുറം: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനായി ഒരു കമ്മീഷനെ നിയമിക്കുമെന്നും സതീശൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും മൂവാറ്റുപുഴ, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള പുതിയ ജില്ലകൾ രൂപീകരിക്കണെമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനത്തിലധികം ആളുകൾ താമസിക്കുന്ന മലപ്പുറത്ത് നിലവിൽ 45 ലക്ഷത്തിന് മുകളിലാണ് ജനസംഖ്യ. എന്നാൽ 1969 ജൂൺ 16-ന് ജില്ല രൂപീകരിക്കുമ്പോൾ ഇത് വെറും 20 ലക്ഷത്തിൽ താഴെ മാത്രമായിരുന്നു.ജില്ലയുടെ ഒരറ്റത്ത് നിന്ന് കലക്ടറേറ്റ് ഉൾപ്പെടെയു...





