
Perinthalmanna Radio
Date: 19-06-2026
അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹന ഗതാഗതം പ്രതിസന്ധിയിലായി. വ്യാഴാഴ്ച രാവിലെ പെയ്ത കനത്ത മഴയി ലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. അങ്ങാടിപ്പുറം ജങ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് കടക്കുന്നതിന് മുൻപുള്ള ഭാഗത്താണ് വെള്ളക്കെട്ട്.
ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളുമാണ് വെള്ളക്കെട്ടിൽ കൂടുതൽ വലയുന്നത്. റോഡിനു ഇരു വശവുമുള്ള ഓടകളിൽ മാലിന്യങ്ങൾ നിറഞ്ഞതിനാൽ വെള്ളം ഒഴുകി പോകാനാകാത്ത സ്ഥിതിയാണ്.
മഴയ്ക്കു മുൻപ് ഓടകൾ വൃത്തിയാക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മഴ ശക്തി പ്രാപിച്ചാൽ ഈ ഭാഗത്തെ റോഡിനു ഇരുവശവുമുള്ള വയലുകളിൽ നിന്നും ചെറുപുഴയിൽ നിന്നും റോഡിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് ഒഴിവാക്കി യാത്ര സുഗമമാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശ വാസികളുടെയും വാഹന ഉടമകളുടെയും ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
