സംസ്ഥാന ബജറ്റിൽ പെരിന്തൽമണ്ണയിൽ 22.75 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Share to


Perinthalmanna Radio
Date: 20-06-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയുടെ വികസന സ്വപ്നത്തിന് സംസ്ഥാന ബജറ്റിലൂടെ പച്ചക്കൊടി. അങ്ങാടിപ്പുറം മേൽപ്പാലത്തിലെ ഗതാഗത കുരുക്കിനുള്ള പരിഹാരമായ ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ നീക്കിവെച്ചത്. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ പെരിന്തൽമണ്ണ മണ്ഡലത്തിനായി 22.75 കോടി രൂപയാണ് അനുവദിച്ചത്.

വലുതും ചെറുതുമായ 20 പദ്ധതികൾക്കായി 330 കോടി രൂപയുടെ ബജറ്റ് പ്രൊപ്പോസൽ നജീബ് കാന്തപുരം എം.എൽ.എ. സമർപ്പിച്ചിരുന്നു. അതിൽ 22.75 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മോഡുലാർ സീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാന്റ് (മൂന്ന് കോടി), പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം (രണ്ട് കോടി), മേലാറ്റൂർ മിനി സ്റ്റേഡിയം നവീകരണം (50 ലക്ഷം) എന്നിങ്ങനെയാണ് വകയിരുത്തിയി ട്ടുള്ളത്. ചെറുകരഗേറ്റ്- പാറക്കൽമുക്ക് റോഡ് (രണ്ട് കോടി രൂപ), അമ്പലംകുന്ന്- എടായിക്കൽ-ഒടമല റോഡ് (ഒരു കോടി), മലങ്കട കമ്പിമല റോഡ്, പള്ളിപ്പടി പെരുമ്പറമ്പ് റോഡ് എന്നിവയ്ക്ക് 50 ലക്ഷം രൂപ വീതവും മല്ലിക്കട പള്ളി റോഡിന് 25 ലക്ഷം രൂപയും അനുവദിച്ചവയിൽ ഉൾപ്പെടുന്നു. കൂടാതെ നിലവിലുള്ള പെരിന്തൽമണ്ണ- മാനത്തുമംഗലം- കക്കൂത്ത് ബൈപ്പാസ് നവീകരണത്തിനായി രണ്ട് കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *