
Perinthalmanna Radio
Date: 21-06-2026
മങ്കട: ബജറ്റിലെ അങ്ങാടിപ്പുറം കരിപൂർ എയർപോർട്ട് നാലുവരിപ്പാത പ്രഖ്യാപനം നാട്ടുകാരിൽ വലിയ പ്രതീക്ഷയുണ്ടാക്കുന്നു. നിലവിലെ ദേശീയ പാത തന്നെ വീതികൂട്ടി നാലുവരിപ്പാത ആക്കുന്നതിനാൽ സ്ഥലം ഏറ്റെടുക്കൽ എളുപ്പമാകും. ക്ഷേത്ര നഗരിയായ അങ്ങാടിപ്പുറത്ത് നിന്ന് വിമാനത്താവളം വരെയാണ് നിർദ്ദിഷ്ട പാത. ഇതിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ, മലപ്പുറം എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് പാത. നിർദിഷ്ട ഒരാടം പാലം മാനത്തുമംഗലം ബൈപ്പാസ് കൂടി ആകുന്നതതോടെ പാത ദീർഘ ദൂരത്തു നിന്ന് വിമാന താവളത്തിലേക്കുള്ള യാത്ര സുഗമമാക്കും. പെരിന്തൽമണ്ണ മുതലുള്ള ആളുകൾക്ക് ജില്ലാ ആസ്ഥാനത്ത് എത്താനും ഈ മേഖലകളിൽ നിന്നെല്ലാം വിമാന താവളത്തിൽ എത്താനും സൗകര്യമേറും. അതു മാത്രമല്ല, നിലവിലെ ദേശീയപാത 66-ലേക്ക് ഈ മേഖലയിൽ നിന്ന് എത്തി ചേരാനുള്ള എളുപ്പവഴി കൂടിയാകുമത്.
ദേശീയ പാതയിൽ ചില സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ ആവശ്യമായ വീതിയുണ്ട്. ഡി.പി.ആർ, അനുബന്ധ പ്രവൃത്തികൾക്കും മറ്റുമാണ് ബജറ്റിൽ തുക വകയിരുത്തിയത്. നിലവിൽ ദേശീയ പാതയിൽ വീതി കുറഞ്ഞ സ്ഥലങ്ങളായ തിരൂർക്കാട്, രാമപുരം, മക്കരപ്പറമ്പ്, മുണ്ടുപറമ്പ്, പൂക്കോട്ടൂർ, വള്ളുവമ്പ്രം, മോങ്ങം, മൊറയൂർ, മുസ്‌ലിയാരങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. മലപ്പുറം നഗരത്തിലും നഗരത്തിൽ നിന്ന് കോഴിക്കോട് റൂട്ടിലും വലിയ പ്രതിസന്ധി ഉണ്ടാകും. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറായിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
