നിലമ്പൂർ- നഞ്ചൻകോട് പാതക്ക് ഒരു പതിറ്റാണ്ടിന് ശേഷം പുതുജീവൻ
Perinthalmanna RadioDate: 21-06-2026 നിലമ്പൂർ: പത്ത് വർഷത്തെ അവഗണനക്കൊടുവിൽ മലബാറിൻ്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് നിലമ്പൂർ- നഞ്ചൻകോട് റെയിൽവേപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു. 2016ൽ ഉമ്മൻചാണ്ടി സർക്കാരിൽ ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ ഡിഎംആർസിയുമായി സംസ്ഥാനം പാത നിർമ്മാണ ചിലവ് വഹിക്കാമെന്ന് റെയിൽവേയുമായി ധാരണാപത്രം ഒപ്പുവെച്ച പാത ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ തലശ്ശേരി- മൈസൂർ പാതയ്ക്ക് വേണ്ടി ഉപേക്ഷിക്കുകയായിരുന്നു.ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് 50 ശതമാനം ചിലവ് വഹിക്കാൻ കേരള സർക്കാർ കേന്ദ്രത്തോട് സമ്മതിച്ച പദ്ധതിയായിരുന്നു നിലമ്പൂർ- നഞ്ചൻകോട് പാത. ഡി.എം.ആർ.സി മുഖ്യ ഉപദേശകനും റെയിൽവേയുടെ ഏകാംഗ കമ്മീഷനുമായ ഇ. ശ്രീധരനെ പാതയെക്കുറിച്ച് പഠനം നടത്താൻ നിയോഗിച്ചു. ശ്രീധരൻ പഠന റിപ്പോർട്ട് അനുസരിച്ച് 236 കിലോ മീറ്റർ എന്നതിന് പകരം 162 കി...





