പ്ലസ്‌ വൺ രണ്ടാംഘട്ട അലോട്ട്മെന്റിൽ ജില്ലയിൽ പുതുതായി അവസരം ലഭിച്ചത് 2548 പേർക്ക്

Share to


Perinthalmanna Radio
Date: 22-06-2026

മലപ്പുറം : പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റിൽ ജില്ലയിൽ പുതിയതായി അവസരം ലഭിച്ചത് 2548 വിദ്യാർഥികൾക്കുകൂടി. ഇതോടെ ആ കെ 39,748 പേർക്ക് അലോട്ട്മെന്റ്റ് ലഭിച്ചു. ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ചിരുന്ന 3403 പേർക്ക് രണ്ടാം ഘട്ടത്തിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചു. 18,107 സീറ്റുകളാണ് ഇനി ഒഴിവുള്ളത്. ജനറൽ, മുസ്‌ലിം വിഭാഗങ്ങൾക്കുള്ള മുഴുവൻ സീറ്റിലും അലോട്ട്മെന്റായി. ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എസ്.സി/എ സ്.ടി വിഭാഗത്തിലും സാമ്പത്തിക പിന്നാക്ക വിഭാഗ ത്തിലുമാണ്. ജില്ലയിലെ ഏക റസിഡൻഷ്യൽ സ്കൂളിലെ 50 സീറ്റുകളിൽ 38 സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്.

സ്പോർട്‌സ് ക്വോട്ട പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിൽ ജില്ലയിലെ ആകെയുള്ള 1407 സീറ്റുകളിൽ 1194 എണ്ണത്തിൽ അലോട്ട്മെൻ്റായി. അലോട്ട്മെന്റ്റ് ലഭിച്ചവർ ക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചു വരെ സ്കൂ‌ളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്‌ഥിര പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷൻ ലഭിച്ചവർക്ക് സ്‌ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. ഒന്നാം അലോട്ട്മെൻ്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് രണ്ടാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. അലോട്ട്മെന്റ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻ്റിൽ പരിഗണിക്കില്ല.

പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി ജില്ലയിൽ അപേക്ഷിച്ചത് 82,753 പേരാണ്. ഇതിൽ 8213 പേർ മറ്റു ജില്ലകളിൽ നിന്നുള്ള അപേക്ഷകരാണ്. ഭിന്നശേഷി വിഭാഗത്തിനായി അധികമായി ഉൾപ്പെടുത്തിയ 427 സീറ്റ് ഉൾപ്പെടെ 57,855 പ്ലസ് വൺ സീറ്റാണ് ജില്ലയിലുള്ളത്. മലപ്പുറത്ത് ഒന്നാംഘട്ട അലോട്ട്മെൻ്റ് ലഭിച്ചവരിൽ 37,200 വിദ്യാർഥികൾ പ്രവേശനം നേടി. 18,432 പേർ സ്ഥിരം പ്രവേശനവും 18,768 പേർ താൽക്കാലിക പ്രവേശനവുമാണ് നേടിയത്. 3222 പേർ അലോട്ട്മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനകം പ്രവേശനം നേടിയിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *