അങ്ങാടിപ്പുറം ഉൾപ്പെടെ ജില്ലയിലെ 3 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായി
Perinthalmanna RadioDate: 22-06-2026 അങ്ങാടിപ്പുറം: അമൃത് ഭാരത് പദ്ധതിയിൽ നവീകരണം നടത്തിയ 16 റെയിൽവേ സ്റ്റേഷനുകളിൽ തിരൂർ, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം, ഫറോക്ക്, തലശ്ശേരി എന്നിവ ഉദ്ഘാടനത്തിനു തയാറാണെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റോത്ത്.ബാക്കി മിക്കതിന്റെയും പണി അവസാനഘട്ടത്തിലാണ്. അനുമതിയായ പറളി–പാലക്കാട് ടൗൺ ബൈപാസ് ലൈനിന്റെ സ്ഥലമേറ്റെടുപ്പിനു നടപടി ആരംഭിച്ചതായും ഡിആർഎം പറഞ്ഞു.ഷൊർണൂർ–പോത്തന്നൂർ റൂട്ടിൽ ശേഷിയെക്കൾ കൂടുതലാണ് സർവീസുകൾ. ഷൊർണൂർ–മംഗളൂരു പാതയിൽ ശേഷിയുടെ 85% വരെ ട്രെയിനുകൾ സർവീസ് നടത്തുന്നു. മധുക്കരയിലെ റെയിൽവേ അടിപ്പാതയുടെ നിർമാണം ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും ഡിആർഎം പറഞ്ഞു.പാലക്കാട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ജനപ്രതിനിധികളിൽ നിന്ന് അപേക്ഷ ലഭിച്ചതു ശ്രദ്ധയിൽപെട്ടിട്ടില്ല.വന്ദേഭാരത് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് റെയിൽവേ ബോർഡ് ആണ്. നിലവിൽ കേരളത്ത...






