ഒരാഴ്ചത്തെ വിലക്കിന് ശേഷം ഇന്ത്യയിൽ ടെലഗ്രാം തിരിച്ചെത്തി

Share to


Perinthalmanna Radio
Date: 23-06-2026

ന്യൂഡല്‍ഹി: താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ മെസ്സേജിംഗ് ആപ്പായ ടെലഗ്രാം സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറില്‍ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങി. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് രാവിലെ 11 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീറ്റ്-യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീക്കണമെന്ന ടെലിഗ്രാമിന്റെ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് രാജ്യത്ത് ആപ്പിന് വിലക്ക് വീണത്. ജൂൺ 16 മുതൽ ജൂൺ 22 വരെയായിരുന്നു ഈ കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സർക്കാരിന്റെ അധികാര പരിധികൾ എന്നിവയെച്ചൊല്ലി വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഈ നിരോധനം രാജ്യത്ത് വഴിതുറന്നത്.

കഴിഞ്ഞ മാസം നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായുള്ള ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് പരീക്ഷാ ഫലങ്ങൾ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി സർക്കാർ ടെലിഗ്രാം നിരോധിക്കാൻ ഉത്തരവിട്ടത്. ചോദ്യപേപ്പർ ചോർച്ചയ്ക്കും വ്യാജ പ്രചാരണങ്ങൾക്കും ടെലിഗ്രാം ഒരു പ്രധാന പ്ലാറ്റ്‌ഫോമായി മാറിയെന്നാണ് സർക്കാർ വ്യക്തമാക്കിയത്. മറ്റ് സോഷ്യൽ മീഡിയ ആപ്പുകളെ അപേക്ഷിച്ച് ടെലിഗ്രാം വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ വാട്സ്ആപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ടെലഗ്രാം സിഇഒ പവൽ ദുരോവ് രംഗത്ത് എത്തിയിരുന്നു. വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് പങ്കാളിത്തമുള്ള റിലയൻസ് ഗ്രൂപ്പ്, ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കാനായി ശക്തമായ ലോബിയിംഗ് നടത്തിയെന്നാണ് ദുരോവിന്റെ ആരോപണം. എന്നാല്‍ ആരോപണം തള്ളി റിലയന്‍സ് ജിയോ രംഗത്ത് എത്തിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *