
Perinthalmanna Radio
Date: 24-06-2026
പെരിന്തൽമണ്ണ: അടുത്ത അഞ്ചു വർഷത്തേക്ക് കെഎസ്ആർടിസി പെരിന്തൽമണ്ണ സബ് ഡിപ്പോയുടെ നവീകരണ പ്രവർത്തന ചുമതല മൗലാന ആശുപത്രി ഗ്രൂപ്പ് ഏറ്റെടുത്തു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയുമായി ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളും ഒപ്പിട്ടു. ഇതിന്റെ ഭാഗമായി പ്രധാന കെട്ടിടത്തിനു മുകളിൽ വലിയ അക്ഷരങ്ങളിൽ എഴുതിയ പേരിനു മുന്നിൽ മൗലാന എന്ന് ഇടം പിടിച്ചു.
25 ലക്ഷം രൂപയാണ് നവീകരണത്തിനു പ്രതീക്ഷിക്കുന്നതെങ്കിലും അതിൽ കൂടുതൽ വേണ്ടി വരുമെന്നു മൗലാന ആശുപത്രി സീനിയർ ഓപ്പറേഷൻസ് മാനേജർ രാംദാസ് പറഞ്ഞു. പുരുഷന്മാർക്കും സ്ത്രീകൾക്കും ആധുനിക ശുചിമുറികൾ, വെയ്റ്റിങ് റൂം, കാലപ്പഴക്കമുളള പ്രധാന കെട്ടിടത്തിലെ ചോർച്ച തടയുന്നതിന് ട്രസ് നിർമാണം, പെയ്ന്റിങ് തുടങ്ങി എല്ലാവിധ നവീകരണ പ്രവർത്തനങ്ങളും നടത്തുന്നതിനാണ് ധാരണ.
മുൻ സർക്കാരിന്റെ കാലത്ത് അന്നത്തെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശ്രമഫലമായാണ് നവീകരണ പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല മൗലാന ആശുപത്രി ഏറ്റെടുത്തതെന്ന് എടിഒ നിസിൽ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
